മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വി ഡി സതീശന്റെ പ്രസ്താവന പിൻവലിക്കണം ; പ്രതിഷേധവുമായി വഖഫ് ബോർഡ്

VD Satheeshan on jamaat e islami

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രസ്താവനയുമായി വഖഫ് ബോർഡ്. ബോർഡിൻറെ നിയമപരമായ നടപടികളെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് വഖഫ് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. മുസ്ലിംലീഗ് നേതാക്കൾ ഉൾപ്പെടുന്ന വഖഫ് ബോർഡാണ് സതീശനെതിരെ രംഗത്തെത്തിയത്.

ALSO READ : ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കും; സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നു: മുഖ്യമന്ത്രി


മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട സതീശന്റെ പ്രസ്താവന നിരർത്ഥകവും പ്രതിഷേധാർഹവുമാണ്. അത് തിരുത്തപ്പെടേണ്ടതാണ് . മുനമ്പത്തെ തർക്കഭൂമി വഖഫ് ആണെന്ന് വ്യക്തമായ ആധാരങ്ങളും കോടതി വിധികളും നിലനിൽക്കെ ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റി ഫയൽ ആക്കിയ അപ്പീലിൽ ബോർഡ് സ്വീകരിച്ച നിയമപരമായ നടപടികളെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ച് വി ഡി സതീശൻ നടത്തിയ നിരുത്തരവാദ പരമായ പ്രസ്താവന പിൻവലിക്കണമെന്നും ബോർഡ് കുറിപ്പിൽ പറഞ്ഞു .

ALSO READ : ‘ഒരാഴ്ചയ്ക്കുള്ളില്‍ മത്സ്യബന്ധനം നടത്താം’; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗിൽ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News