
മുനമ്പത്തെ പ്രശ്നം 10 മിനിറ്റുകൊണ്ട് പരിഹരിക്കാവുന്നതെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവന ആലങ്കാരിക പദപ്രയോഗം മാത്രമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ.10 മിനിറ്റുകൊണ്ട് പ്രശ്നപരിഹാരമെന്ന പ്രസ്താവന ഏട്ടിലെ പശുവെന്നും കെ എസ് ഹംസ. രാഷ്ട്രീയ നേതാവായിരിക്കുമ്പോള്‍ നടത്തുന്ന പ്രസ്താവന ഭരണകര്‍ത്താവായിരിക്കുമ്പോള്‍ പാലിക്കാന്‍ പറ്റണമെന്നില്ല.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായമായിരിക്കുമെന്നും കെ എസ് ഹംസ കൊച്ചിയില്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി കോടതിയുടെ പരിഗണനയിലിരിക്കുന്ന തര്‍ക്കഭൂമിയാണെന്ന് വ്യക്തമാക്കിയാണ് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മുനമ്പത്തെ ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പരാതി നല്‍കിയതിനാലാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചത്. നോട്ടീസിന് വ്യക്തമായ മറുപടി നല്‍കിയതായും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ കൊച്ചിയില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

