വഖഫ് ബില്‍ മുസ്ലീം വിരുദ്ധമല്ല: അമിത് ഷാ

വഖഫ് ബില്‍ മുസ്ലീം വിരുദ്ധമല്ലെന്ന് അമിത് ഷാ. ഭരണഘടനാ വിരുദ്ധമാണെന്ന പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ലോക്സഭയിൽ പറഞ്ഞു. വഖഫ് എന്നതാണ് മതപരം, വഖഫ് ബോര്‍ഡ് എന്നത് മതപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെയും അമിത് ഷാ സംസാരിച്ചു. പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്നു. അഴിമതി അവസാനിപ്പിക്കാനാണ് വഖഫ് ബില്‍. വഖഫ് ഭൂമി സ്വകാര്യമേഖലയ്ക്ക് വാടകയ്ക്ക് കൊടുക്കുന്നത് കണ്ടു. കര്‍ണാടകയില്‍ മാത്രം 1200 ഏക്കറോളം ഭൂമി ഇത്തരത്തില്‍ നിയമവിരുദ്ധമായി നല്‍കി. വഖഫ് ഭൂമി പാവപ്പെട്ടവര്‍ക്ക് വേണ്ടിയുളളതാണ്. സമ്പന്നര്‍ക്ക് വേണ്ടിയാണ് ബില്‍. ഇത് മനസ്സിലാക്കാതെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വഖഫ് ബിൽ മത സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണം: കെ രാധാകൃഷ്ണൻ എം പി

പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ആരാധനാലയങ്ങൾ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികൾ നിയന്ത്രിക്കാൻ മാത്രമാണ് ബില്ലെന്നും ബിൽ അവതരണം നടത്തി ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ അവതരണത്തിൽ തടസ്സവാദവുമായി രംഗത്തെത്തിയ പ്രതിപക്ഷം, ബിൽ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News