
വഖഫ് നിയമം പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ബില്ല് പാസാക്കി രണ്ട് ദിവസത്തിനകം രാഷ്ട്രപതിയുടെ അംഗീകാരം നേടിയിരുന്നു.
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചതിന് പിന്നാലെയാണ് വഖഫ് നിയമം പ്രാബല്യത്തില്‍ വന്നത് .ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയാണ് വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്.
Also Read : വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് പരിഗണിക്കും: സുപ്രീം കോടതി
ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന അഭിഭാഷകരുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ തീരുമാനം. നിയമ ഭേതഗതിക്കെതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെതടക്കം 14 ഹര്‍ജികളാണ് കോടതിയുടെ പരിഗണയില്‍ ഉള്ളത്.
മുസ്ലിം ലീഗ്, ആര്‍ ജെ ഡി നേതാക്കള്‍, കോണ്‍ഗ്രസ്, എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.കൂടതല്‍ ഹര്‍ജികള്‍ നല്‍കാനാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
Also Read : ‘മുസ്ലിങ്ങൾക്കും ശാഖയിൽ കയറാം; പക്ഷേ ഈ രണ്ട് നിബന്ധനകൾ പാലിക്കണം’ – പ്രസ്താവനയുമായി മോഹന്‍ ഭാഗവത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

