
വീട്ടും കൂട്ടക്കുരുതിക്കളമായി ഗാസ. ചൊവ്വാഴ്ച് മുതൽ തുടങ്ങിയ ഇസ്രയേൽ ആക്രമണത്തിൽ അറുന്നുറോളം പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 200 പേർ കുട്ടികളാണെന്നാണ് യൂണിസെഫ് അറിയിച്ചിരിക്കുന്നത്. 900ലധികം പേർക്ക് പരുക്കുണ്ട്.
തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേൽ സൈന്യം കരസേന ആക്രമണം നടത്തുകയാണെന്നും ബെയ്ത് ലാഹിയ പട്ടണത്തിനും മധ്യ പ്രദേശങ്ങൾക്കും സമീപം വടക്കൻ ഭാഗത്തേക്ക് സൈന്യം അതിക്രമിച്ചു കയറുന്നുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ: രഹസ്യ ബന്ധമെന്ന് സംശയം: യുപിയിൽ യുവതിയെ ടെലികോം ഓഫിസിൽ കയറി കോടാലി കൊണ്ട് വെട്ടി യുവാവ്
അതിനിടെ റമദാനിൽ തുടർച്ചയായ മൂന്നാം വെള്ളിയാഴ്ചയും അൽ-അഖ്‌സ പള്ളിയിൽ പ്രാർത്ഥിക്കാൻ പോകുന്നതിൽ നിന്നും വിശ്വാസികളെ ഇസ്രയേൽ വിലക്കി. ഫലസ്തീനികളെ ഇസ്രായേൽ അധികൃതർ വിലക്കി. കിഴക്കൻ ജറുസലേമിന് വടക്കുള്ള ഖലാണ്ടിയ ചെക്ക്‌പോസ്റ്റിൽ ഇസ്രയേൽ സൈന്യം തിരിച്ചറിയൽ കാർഡുകളും പ്രാർത്ഥന പെർമിറ്റുകളും പരിശോധിക്കുന്നുണ്ട്. പക്ഷേ ആവശ്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും ഡസൻ കണക്കിന് പലസ്തീനികളെ പള്ളിയിലേക്ക് പോകുന്നതിൽ നിന്നും വിലക്കി എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം മാർച്ച് ആദ്യം ഗാസയിലേക്കുള്ള ഇന്ധനം ഉൾപ്പെടെയുള്ള സഹായ വിതരണം നിർത്തിവച്ചതിനുശേഷം ആകെയുള്ള 53 വാഹനങ്ങളിൽ 23 എണ്ണം പ്രവർത്തനക്ഷമമായി തുടരുന്നു എന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് (IFRC), റെഡ് ക്രസന്റ് സൊസൈറ്റികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ “ജീവൻ രക്ഷിക്കുന്ന ചികിത്സ നൽകുന്നതിനും ആംബുലൻസ് സേവനം നടത്തുന്നതിനും തങ്ങൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും പലസ്തീൻ റെഡ് ക്രസൻ്റ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here