17 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണൽ ആരംഭിയ്ക്കും.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലെ TRENDല്‍ വോട്ടെണ്ണലിന്റെ ഫലങ്ങള്‍ തത്സമയം അറിയാൻ കഴിയും.

also read: സ്വാതന്ത്ര്യദിനത്തിൽ എസി ബസുകളിൽ ഒരു രൂപക്ക് യാത്ര ചെയ്യാം; ഓഫറുമായി ഗ്രീൻസെൽ മൊബിലിറ്റി

13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉള്‍പ്പെടെ ആകെ 30,475 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്.
തെന്മല പഞ്ചായത്തിലെ ഒറ്റക്കല്‍ വാര്‍ഡ് , ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ, ആലപ്പുഴ -തലവടി പഞ്ചായത്തിലെ -കോടമ്പനാടി , കോട്ടയം -വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ മറവന്‍തുരുത്ത് , എറണാകുളം -ഏഴിക്കര പഞ്ചായത്തിലെ -വടക്കുംപുറം, വടക്കേക്കര പഞ്ചായത്തിലെ മുറവന്‍ തുരുത്ത് , മൂക്കന്നൂര്‍ പഞ്ചായത്തിലെ കോക്കുന്ന് , പള്ളിപ്പുറത്തെ പഞ്ചായത്ത് വാര്‍ഡ് , തൃശൂര്‍ -മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം , പാലക്കാട് -പൂക്കോട്ട്കാവ് പഞ്ചായത്തിലെ താനിക്കുന്ന് , മലപ്പുറം -പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട് , ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് , തുവ്വൂര്‍ പഞ്ചായത്തിലെ അക്കരപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി ,കോഴിക്കോട് -വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് , കണ്ണൂര്‍ -മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് , ധര്‍മടം പഞ്ചായത്തിലെ പരീക്കടവ് എന്നീ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

also read: ഗുസ്തിതാരങ്ങളുടെ വാര്‍ത്താസമ്മേളനം തടഞ്ഞ് ദില്ലി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News