‘ശ്രദ്ധിക്കണം, കൊവിഡിനെ ജലദോഷമായി കാണരുത്’: മുന്നറിയിപ്പ് ഇങ്ങനെ

കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യം കണ്ടത് ഒമിക്രോണ്‍ തരംഗമാണ്. ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദമായ ജെഎന്‍വണ്‍ കണ്ടെത്തിയതോടെ ചെറിയതോതില്‍ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെറും ജലദോഷമായി പരിഗണിച്ച് വേണ്ട ശ്രദ്ധ നല്‍കാതെ പോകരുതെന്ന മുന്നറിയിപ്പാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ALSO READ:  തണുപ്പിൽ തൈര് ബെസ്റ്റാണ്; അറിയാം തൈര് വിശേഷങ്ങൾ

ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍, കൊവിഡിനെ വെറും ജലദോഷമായി തള്ളിക്കളയുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുരുതരമായി രോഗബാധിതരായ ആളുകളുടെ കാര്യത്തില്‍ മാത്രമല്ല, രോഗത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍, വര്‍ധിച്ച അപകടസാധ്യതകളായ ഹൃദയാഘാതം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ അടക്കം ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും മാസ്‌ക് ധരിക്കണം. കൊച്ചിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്‍ഫ്‌ലുവന്‍സ പോലുള്ള ലക്ഷണങ്ങളുള്ള രോഗികളില്‍ 30 ശതമാനം പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.

ALSO READ: വരണ്ട ചർമ്മം ഉണ്ടാകുനുള്ള സാധ്യതകൾ ഇതൊക്കെയാണ്; ഈ ഫേസ്‌പാക്ക് ഉപയോഗിക്കൂ…

പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെങ്കിലും, ഇന്ത്യയിലെ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് കാരണം, അധികം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനിടയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. 2020ലെ ആദ്യ തരംഗത്തിലും 2021ലെ മാരകമായ ഡെല്‍റ്റ തരംഗത്തിലും ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ എങ്ങനെയിരുന്നോ പ്രവര്‍ത്തിച്ചിരുന്നത്, ഇപ്പോള്‍ അതില്‍ നിന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News