ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം; കാൻസർ നേരത്തെ തിരിച്ചറിയാം

cancer

ലോകത്ത് ഇപ്പോൾ കാൻസർ വ്യാപകമായി കൊണ്ടിരിക്കുകയാണ്. പലവിധത്തിലുള്ള ക്യാൻസറുകളാണ് മനുഷ്യരിൽ ഇപ്പോൾ ബാധിക്കുന്നത്. അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ എന്ന രോഗാവസ്ഥ.

ശരീരത്തിന്റെ ഏതെങ്കിലുമൊരു അവയവത്തിലെൽ പ്രത്യക്ഷപ്പെടുകയും പിന്നീട് മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. പ്രഥമ ഘട്ടത്തിൽ തന്നെ അർബുദം കണ്ടെത്തിയാൽ ഒരു പരിധിവരെ ചികിത്സിച്ച് മാറ്റാൻ കഴിയും. ഒരുപാട് നൂതന ചികിത്സാ രീതികൾ നിലവിൽ കാൻസർ ചികിത്സാരം​ഗത്ത് ഉണ്ട്.

Also read: മഴക്കാലമാണ് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളെ നിയന്ത്രിക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നേരത്തെ തന്നെ കാൻസർ തിരിച്ചറിയാൻ കഴിയും. അതിന് നമ്മുടെ ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിക്കും. എന്തൊക്കെയാണ് സഹ്‌രീരം നൽകുന്ന മുന്നറിയിപ്പിക്കൽ എന്ന് നോക്കാം.

  • വിട്ടുവിട്ടുള്ള വയറു വേദന,
  • രക്തസ്രാവം,
  • മലവിസർജ്ജനത്തിലോ മൂത്രസഞ്ചിയിലോ ഉള്ള മാറ്റങ്ങൾ,
  • വിശപ്പില്ലായ്മ,
  • ശരീരഭാരം കുറയുക,
  • വയറു സ്തംഭനം,
  • തുടർച്ചയായ ചുമ,
  • ഭക്ഷണം ഇറക്കുമ്പോൾ ബുദ്ധിമുട്ട് അല്ലെങ്കിൽ രുചിക്കുറവ്,
  • മറുകുകളിലോ ചർമത്തിലോ ഉള്ള മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടാം.

പ്രീ കാൻസർ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും കാൻസറിനെ അതിജീവിക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News