699 രൂപക്ക് മാസം 10 സിനിമ കാണാം; പാസ്പോർട്ട് ടിക്കറ്റ് കേരളത്തിലും

699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് കേരളത്തിൽ അടുത്തമാസം പകുതിയോടെ ഏർപ്പെടുത്തും. പി വി ആർ, ഐ നോക്‌സ് തിയറ്റർ ഗ്രൂപ്പാണ് ഈ ടിക്കറ്റ് ഏർപ്പെടുത്തിയത്.

ALSO READ:നൊമ്പരമായി ഉനൈസ്; പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു

ഉത്തരേന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ടിക്കറ്റിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കേരളത്തിലും ഈ പ്രതിമാസ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. കൂടാതെ സിനിമകാണുമ്പോൾ കഴിക്കാനുള്ള പോപ്പ് കോൺ അടക്കമുള്ള വിഭവങ്ങൾക്കും ആനുകൂല്യ നിരക്കുണ്ട്.

ALSO READ:രോഗിയായ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണം; തന്റെ സ്വർണ ഐഫോൺ മോഷ്ടിച്ചയാളുടെ സന്ദേശം പങ്കുവെച്ച് നടി ഉർവശി റൗട്ടേല

ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഈ നിരക്കിൽ ലഭിക്കും.ചുരുങ്ങിയത് 3 മാസത്തേക്കാണ് ടിക്കറ്റ്എന്നാൽ ഈ ടിക്കറ്റ് കൈമാറാൻ കഴിയില്ല. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഈ പാസ്പോർട്ട് ടിക്കറ്റ് ഉപയോഗിച്ച് സിനിമ കാണാനാകുക.അതേസമയം 70 രൂപക്ക് സിനിമ കാണാം എന്നതാണ് സിനിമാസ്വാദകർക്ക് ഏറെ സന്തോഷം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News