കിക്കോഫിന് മണിക്കൂറുകൾക്ക് മുമ്പ് സബ്സ്ക്രിപ്ഷൻ പ്ലാൻ മാറ്റി സീ; ഫുട്ബോളാരാധകർക്ക് ആശ്വാസമായി ഡിഡി സ്പോർട്സ്

Watch Worldcup on Dooradarshan

ഒരു തുകൽ പന്തിന് ചുറ്റും ലോകത്തിന്റെ ആവേശമുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. എന്നാൽ അതിനിടയിൽ ഇന്ത്യയിലെ ഫുട്ബോളാരാധകർക്ക് ഇരുട്ടടിയായി എത്തിയ ഒരു വാർത്തായായിരുന്നു സീ യുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിലെ മാറ്റം.

എന്നാൽ അതിനിടിയിൽ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്ത കൂടി എത്തിയിരിക്കുന്നു. ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ഡിഡി സ്പോർട്സിൽ കാണാൻ സാധിക്കും.

Also Read: ഇതിഹാസങ്ങൾ നേർക്കുനേർ: ലോകകപ്പ് വേദിയിലെ മഹാപോരാട്ടം

അമേരിക്ക മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിലെ ഉദ്ഘടന മത്സരം, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ, സെമി-ഫൈനൽ മത്സരങ്ങൾ, ഫൈനൽ മത്സരം എന്നിവയാണ് സൗജന്യമായി ഡിഡി സ്പോർട്സിലൂടെ കാണാൻ സാധിക്കുക.

Also Read: ‘ലോകം മുഴുവൻ നോക്കിനിൽക്കെ, സെലസാവോ ഒരിക്കൽ കൂടി കിരീടം ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു’: വി ശിവൻകുട്ടി

ഇത്തവണത്തെ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 9, 10, 11 തീയതികളിലാണ് നടക്കുന്നത്. സെമിഫൈനൽ പോരാട്ടങ്ങൾ . ജൂലൈ 14, 15 തീയതികളിലാണ്. ജൂലൈ 19നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് ആതിഥേയരായ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ ലോകകപ്പ് ആ‍വേശത്തിലേക്ക് ലോകം പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News