
ആഗോള താപനം കുറയ്ക്കാൻ എങ്ങനെ ഇടപെടാം എന്ന ചർച്ച ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിത കേരളം മിഷൻ പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം എല്ലാ മേഖലകളിലും വലിയ വളർച്ച കൈവരിക്കുന്നുവെന്നും. വിഴിഞ്ഞ തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന് പരിസ്ഥിതി അനുമതി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കുറ്റമറ്റ രീതിയിൽ മാലിന്യ സംസ്കരണം നടപ്പാക്കാൻ സാധിക്കണം. തദ്ദേശസ്ഥാപനങ്ങൾക്ക് മികച്ച സാങ്കേതിക പിന്തുണ നൽകാൻ ഹരിത കേരള മിഷന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ചില മേഖലകളിൽ കൂടെ നമുക്ക് ഏറെ മുന്നേറാൻ ഉണ്ട്.
പ്രാദേശിക തലത്തിൽ ജല ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശമാണ്. അതിനായി ജല ബജറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വേനൽക്കാല ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്നും. പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 2021 മുതലുള്ള കാലഘട്ടത്തിൽ കേരളത്തിലുടനീളം 3861 കുളങ്ങൾ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ സ്ഥാപനങ്ങൾ ജല പുനരുപയോഗം സാധ്യമാക്കണം. മലിനജലം ശുദ്ധീകരണത്തിന് കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും. മാലിന്യമുക്ത നവകേരളം മാതൃക വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ വലിയ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘കേരളത്തിലെ ആരോഗ്യ മേഖലയെ ഇകഴ്ത്തി കാണിക്കാനുള്ള പ്രതിപക്ഷ ശ്രമം ആത്മഹത്യാപരം’: മന്ത്രി എം ബി രാജേഷ്
വികസന ലക്ഷ്യങ്ങളുടെ ഭാഗമായി തന്നെയാണ് പരിസ്ഥിതിയെയും കാണുന്നത്. പരിസ്ഥിതിയും വികസനവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് കേരളത്തിന്റെ വികസന നയത്തിന്റെ ഭാഗമാണെന്നും. 2050 നെറ്റ് സീറോ കാർബൺ എമിഷൻ കൈവരിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here