‘വന്ദേ ഭാരത് അല്ല ഇത് വാട്ടർ ഭാരത്’, യാത്രക്കാരെ വലച്ച് ചോർച്ച, പരാതികൾ നിരവധി; വീഡിയോ വൈറലാകുന്നു

വന്ദേ ഭാരത് ട്രെയിനിൽ ചോർച്ചയുണ്ടെന്ന പരാതിയുമായി യാത്രക്കാർ രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ഉൾപ്പെടെ തെളിവായി ചൂണ്ടിക്കാണിച്ചാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിൽ നിന്നും വാരാണസിയിലേക്കുള്ള ട്രെയിനിന്റെ റൂഫ് ടോപ്പിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. ട്രെയിനിന്റെ മുകളിൽ നിന്നും വെള്ളം താഴേക്ക് വന്നു പതിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം.

ALSO READ: ‘നീറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, ജനങ്ങളുടെ വികാരം മാനിക്കണം, പരീക്ഷ റദ്ദാക്കണം’, നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വിജയ്

‘ഇന്ത്യയിലെ ഏറ്റവും മികച്ച പാസഞ്ചർ ട്രെയിനുകളിലൊന്നായ വന്ദേ ഭാരത് നോക്കൂ. മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നു. ഡൽഹി-വാരാണസി ട്രെയിനിൽ ആണ് സംഭവം. ട്രെയിൻ നമ്പർ 22416 ലാണ് സംഭവം’, വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരു എക്സ് ഉപയോക്താവ് കുറിച്ചു.

ALSO READ: ‘ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നു’, എന്താ നിങ്ങൾ ഞെട്ടുന്നില്ലേ? ‘ഇതിലെന്താണിത്ര ഞെട്ടാൻ, ഇതൊക്കെ സാധാരണമല്ലേ’

അതേസമയം, വീഡിയോ വൈറലായതോടെ പ്രതികരണവുമായി നോർത്ത് റയിൽവേ രംഗത്തെത്തി. ‘പൈപ്പുകൾ ബ്ലോക്ക് ആയത് കൊണ്ട് ബോഗിയിൽ ചെറിയ ലീക്കേജ് സംഭവിച്ചിട്ടുണ്ടെന്നും, ജീവനക്കാർ ഈ പ്രശ്നം പരിഹരിച്ചു, ബുദ്ധിമുട്ട് ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു’, നോർത്ത് റെയിൽവേ എക്‌സിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News