മഴ നനഞ്ഞ് ഫോൺ കേടാകുമോ എന്ന പേടി വേണ്ട, ഇതാ ചില മോ‍ഡലുകൾ

water-resistant 5G smartphones

മഴക്കാലമിങ്ങെത്തി, നിനച്ചിരക്കാതെ പെട്ടന്ന് മഴ വന്നാലുള്ള ആകുലതയാണ് ഫോൺ നനയുമോ എന്നത്. എന്നാൽ മഴയത്ത് നനഞ്ഞാലും കുഴപ്പമില്ലാത്ത 25,000 രൂപയിൽ താഴെ വിലയുള്ള വാട്ടർ റെസിസ്റ്റന്റ് 5G സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്നൊന്ന് നോക്കിയാലോ.

മഴ നനഞ്ഞാലും കുഴപ്പം സംഭവിക്കാത്ത ഫോൺ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം അറിഞ്ഞിരിക്കേണ്ട്ത് ഐപി റേറ്റിങ്ങാണ് (Ingress Protection – IP). IP54 റേറ്റിങ്ങുള്ള ഫോണാണെങ്കിൽ കുറച്ച് വെള്ളം വീണാൽ വലിയ പ്രശ്നം വരില്ല. പക്ഷെ യഥാർഥ വാട്ടർ റെസിസ്റ്റന്റ് ഫോണുകൾ IP67, IP68 റേറ്റിങ്ങുള്ള ഫോണാണ്. ഇവ അത്യാവശം നന്നായി നനഞ്ഞാലും പണികിട്ടില്ല.

Also Read: വാക്സിൻ തയ്യാറാക്കാനും എഐ, ലോകത്ത് ആദ്യം; പുതിയ കുതിച്ചുചാട്ടമോ? ഗവേഷകർ പറയുന്നതെന്ത്?

മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ (Motorola Edge 50 Fusion) ബജറ്റിലൊതുങ്ങുന്ന മികച്ച വാട്ടർ റെസിസ്റ്റൻസ് ഉള്ള ഫോണാണ് IP67. IP67 റേറ്റിങ്ങുള്ള സാംസങ്ങിന്റെ ഫോണാണ് ഗാലക്സി A35 (Samsung Galaxy A35).

Also Read: നിങ്ങളുടെ ചാറ്റ് ഹാക്കേഴ്‌സിൽ നിന്നും സംരക്ഷിക്കണോ? വാട്സാപ്പിലെ ഈ സെറ്റിങ് ഓൺ ചെയ്താൽ മതി

ഫോണിന് ഐപി റേറ്റിങ്ങുണ്ടെന്ന് കരുതി മഴയത്ത് എങ്ങനെയും ഉപയോ​ഗിക്കാം എന്നൊന്നും കരുതരുത്. നനഞ്ഞിരിക്കുമ്പോൾ ഫോൺ ചാർജ് ചെയ്യരുത്. കാരണം ചാർജിങ് പോർട്ടിലെ ഈർപ്പം ഷോർട്ട് സർക്യൂട്ടിന് കാരണമാകുകയും അത് കാരണം ഫോണിന്റെ ഹാർഡ് വെയർ കേടാകുകയും ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News