
തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ജലവിതരണം തടസ്സപ്പെടും. കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലത്തുള്ള ശുദ്ധജലസംഭരണികളിൽ ജൂൺ 3,4,5 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആണ് ജലവിതരണം തടസ്സപ്പെടുക.
ഈ ദിവസങ്ങളിൽ കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി തുടങ്ങിയ വാർഡുകളില്‍ ജലവിതരണം തടസ്സപ്പെടും.
ALSO READ: കടയ്ക്കാവൂരിൽ ട്രാക്കിൽ വീണ മരം നീക്കി; കൊല്ലത്തേക്കുള്ള ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു
ഒപ്പം പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകണ്ഠേശ്വരം, പാൽകുളങ്ങര വാർഡുകളിലും ശുദ്ധജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നാണ് അറിയിപ്പ്.
ENGLISH NEWS SUMMARY: Water supply will be disrupted in various places in Thiruvananthapuram in the coming days. The water supply will be disrupted on June 3, 4 and 5 due to cleaning activities being carried out at the Kerala Water Authority’s fresh water reservoirs at Vellayambalam.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

