
ഈ വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് വളരെ പെട്ടെന്നായിരിക്കും. അതുകൊണ്ട് ശരീരം ഹൈഡ്രേറ്റ് ആയി നിലനിർത്താനുള്ള മാർഗം വെള്ളം കുടിക്കുന്നത് മാത്രമാണ്. എന്നാൽ പൊതുവെ വെളളം കുടിക്കുന്നതിനോട് പലർക്കും മടുപ്പാണ്. എന്നാൽ നീണ്ട ജോലി സമയവും തിരക്കേറിയ ജൂവിത രീതിയും കാരണവും കൂടുതൽ പേരും എനർജി ഡ്രിങ്കുകളിലേക്ക് തിരിയും. എന്നാൽ വെള്ളത്തിന് പകരം ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് പ്രത്യേകിച്ച് ചൂട് കൂടുതലുള്ള സമയങ്ങളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.
ക്ഷീണം കുറയ്ക്കാനും ഊർജം വർധിപ്പിക്കാനുമായി എനർജി ഡ്രിങ്കുകൾ എന്നാണ് പൊതുവിൽ പറയുന്നത്. ഇവയിൽ സാധാരണയായി ഉയർന്ന അളവിൽ കാഫീൻ, അധിക പഞ്ചസാര, മറ്റു ഉത്തേജക ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കും. ഇവ താൽക്കാലികമായി ആശ്വാസം തന്നേക്കാം. എന്നാൽ ശരിയായ ഹൈഡ്രേഷൻ നൽകാൻ ഇവയ്ക്ക് കഴിയാറില്ല. ചൂടു കൂടിയ കാലാവസ്ഥയിൽ വെള്ളത്തിന് പകരം എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക ഹൈഡ്രേഷനെ ബാധിക്കാം. കഫീൻ കൂടുതൽ ശരീരത്തിൽ ചെന്നാൽ മൂത്രത്തിന്റെ അളവ് വർധിക്കുകയും ശരീരത്തിൽ നിന്നുള്ള ലവണ നഷ്ടം വേഗത്തിലാക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത് വിയർപ്പിലൂടെ തന്നെ വലിയ അളവിൽ വെള്ളം നഷ്ടപ്പെടുന്നതിനാൽ ഇത് കൂടിയാകുമ്പോൾ കൂടുതൽ ഡീഹൈഡ്രേഷൻ സംഭവിക്കുന്നു. അതിനാൽ വെള്ളത്തിന് പകരം എനർജി ഡ്രിങ്കുകൾ കുടിക്കുന്നവർക്ക് ഡീഹൈഡ്രേഷൻ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ക്ഷീണം, തലചുറ്റൽ, തലവേദന, വായ വരണ്ടതായി തോന്നുക തുടങ്ങിയവയാണ് ഡീഹൈഡ്രേഷന്റെ സാധാരണ ലക്ഷണങ്ങൾ. ഇതോടൊപ്പം എനർജി ഡ്രിങ്കുകളിലെ കാഫീനും മറ്റ് ഉത്തേജക ഘടകങ്ങളും ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യാം.
Also read : പഞ്ചാരയടി കുറച്ച് കുറച്ചോളൂട്ടോ…! അമിത ഉപയോഗം തലച്ചോറിന് പണിതരും
ഇനി ഉയർന്ന രത്ക സമ്മർദ്ദമുള്ളവരോ ഹൃദയരോഗങ്ങൾ ഉള്ളവരോ ആണെങ്കിൽ ഇത്തരം പാനീയങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഹൃദയമിടിപ്പ് അസാധാരണമാകുന്നതിനോ ഹൃദയമിടിപ്പ് വേഗം കൂടുന്നതിനോ ഇടയാക്കാൻ സാധ്യതയുണ്ട്. മറ്റൊരു പ്രധാന പ്രശ്നം ഇവയിൽ ഉള്ള ഉയർന്ന പഞ്ചസാര അളവാണ്. വെള്ളത്തിന് പകരം ഇത്തരം പാനീയങ്ങൾ പതിവായി കുടിക്കുന്നത് അനാവശ്യ കലോറി വർദ്ധിപ്പിക്കുന്നു. കഫീന്റെ അളവ് കൂടുന്നത് ഉറക്കത്തെയും ബാധിക്കും. താത്കാലികമായി ക്ഷീണം മാറുമെങ്കിലും ദീർഘകാലത്തേക്കുളള ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഈ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നത് വഴിയുണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

