ചൂടിൽ നിന്ന് രക്ഷിക്കാൻ തണ്ണിമത്തൻ തന്നെ വേണം..! ഇങ്ങനെ ഒന്ന് പരീക്ഷിച്ച് എളുപ്പത്തിൽ ദാഹമകറ്റാം

കടുത്ത വേനൽകാലമാണ് ഇപ്പോൾ കേരളത്തിൽ. ചൂടും വെയിലും അതിജീവിക്കാനുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമെല്ലാം സർക്കാരും കാലാവസ്ഥ വകുപ്പും നൽകുന്നുണ്ട്. എന്നാലും ഈ ചൂടുകാലത്തു ആവശ്യത്തിന് പോഷകങ്ങളും വെള്ളവും ശരീരത്തിന് കിട്ടുന്നുണ്ടോ എന്ന് നമ്മൾ ഉറപ്പുവരുത്തണ്ടേ. എല്ലാ ചൂടുകാലത്തും നമ്മെ രക്ഷിക്കുന്നത് തണ്ണിമത്തൻ തന്നെയാണ്. ഇത്തവണ തണ്ണിമത്തൻ ഒന്ന് മാറ്റി പരീക്ഷിച്ചുനോക്കിയാലോ. സ്ഥിരം രീതി വിട്ട് തണ്ണിമത്തൻ മോജിറ്റോ ട്രൈ ചെയ്യാം

Also Read: പുത്തൻ കാൽവയ്പുമായി കൊച്ചിൻ ഷിപ് യാർഡ്; ആദ്യ ഹൈഡ്രജൻ യാനത്തിന് നാളെ തുടക്കം

ചേരുവകൾ

തണ്ണിമത്തൻ
നാരങ്ങാ
പുതിനയില
ഉപ്പ്

Also Read: ഓഫ്‌റോഡ് റൈഡേഴ്സിനെ ഞെട്ടിച്ച് മഹിന്ദ്ര; ഇനി ഥാർ എർത്ത് ഭരിക്കും..!

തയാറാക്കേണ്ട വിധം

തണ്ണിമത്തന്റെ കാമ്പ് ഒരു സ്പൂൺ ഉപയോഗിച്ച് എടുത്തു ഗ്ലാസ്സിലേക്കു മാറ്റാം. ചെറിയ കഷ്ണങ്ങളാക്കിയ ചെറുനാരങ്ങയും ഇതിനൊപ്പം തന്നെ ചേർക്കാവുന്നതാണ്. കുറച്ചു പുതിനയിലയും കൂടെ ഗ്ലാസിലേക്കു ഇട്ടതിനു ശേഷം ഒരു സ്പൂണോ മറ്റോ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഇനി ഐസ് ക്യൂബുകളാണ് ചേർക്കേണ്ടത്. ഒരു നുള്ള് ഉപ്പും വട്ടത്തിൽ അരിഞ്ഞ ചെറുനാരങ്ങയും കുറച്ചു പുതിനയിലയും സ്കൂപ് ചെയ്തെടുത്ത കുറച്ചു തണ്ണിമത്തനും കൂടി ഗ്ലാസ്സിലേക്കു ചേർക്കാം. ഇനി ഗ്ലാസ് നിറയുന്നത് വരെ സ്പ്രൈറ്റ് കൂടി ഒഴിക്കുന്നതോടെ മോജിറ്റോ തയാറായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here