ഒരു കുടുംബത്തിലെ നാലു പേരുടെ മരണം; വിപണിയിൽ നിന്ന് അപ്രത്യക്ഷമായി തണ്ണിമത്തൻ

മുംബൈയിലെ പൈധുനിയിൽ തണ്ണിമത്തൻ കഴിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചതിന് പിന്നാലെ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി തണ്ണിമത്തൻ. ഈ മാസം 27ന് ആയിരുന്നു ദമ്പതികളും മക്കളും ഉൾപ്പെടെ നാലു പേർ മരണപ്പെട്ടത്. ഇതിന് പിന്നാലെം പൈധുനിയിലെ മാർക്കറ്റിൽ നിന്ന് തണ്ണിമത്തൻ വിൽപ്പനക്കാർ കൂട്ടത്തോടെ അപ്രത്യക്ഷമായതായാണ് റിപ്പോർട്ട്.

നാലു പേരുടെ മരണം ദക്ഷിണ മുംബൈയിലെ പല ഭാഗങ്ങളിലും പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങളാണ് വിപണിയിൽ ദൃശ്യമാവുന്നത്. എന്നാൽ, വിപണിയിലുണ്ടായ ഈ മാറ്റം തണ്ണിമത്തന്റെ സാമ്പിളുകൾ ശേഖരിക്കുന്നതിനും യഥാർത്ഥത്തിൽ തണ്ണിമത്തൻ വിഷകാരിയാണോ എന്ന് കണ്ടെത്തുന്നതിനും തടസമാവുന്നുണ്ട്. തണ്ണിമത്തന്റെ ആവശ്യകതയിലും വൻതോതിൽ കുറവ് വന്നിട്ടുണ്ട്.

ALSO READ; പറമ്പിലുണ്ടെങ്കിൽ വേരോടെ പിഴുത് കളഞ്ഞോളൂ; ഭം​ഗിയിൽ മുമ്പനാണെങ്കിലും,ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം

സോഷ്യൽ മീഡിയയിലൂടെ വ്യാപകമാവുന്ന പരിഭ്രാന്തി കാരണം സ്റ്റോക്ക് തീർക്കാൻ കച്ചവടക്കാർ പാടുപെടുന്നു. വേനൽക്കാലത്ത് ആവശ്യക്കാരേറെയുള്ള തണ്ണിമത്തനെ എന്നാൽ ഈ പരിഭ്രാന്തി അടിമുടി ബാധിച്ചിട്ടുണ്ട്. തൊട്ടടുത്ത് ജ്യൂസ് കടകളിലെ ഓർഡറുകളും ​ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിൽപ്പനയിൽ 50 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

തണ്ണിമത്തനിൽ നിന്ന് ഭക്ഷ്യവിഷബാധയയേറ്റ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. 40കാരനും അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയും 16ഉം 13ഉം വയസുള്ള മക്കളുമാണ് മരിച്ചത്. ഏപ്രിൽ 25ന് രാത്രി പത്തരയോടെയായിരുന്നു സംഭവം.ഇതിനിടയിലാണ് ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നുവെന്ന വിവരം ലഭിച്ചത്. എന്നാൽ, ഇതാണോ മരണകാരണമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News