പ്രിയങ്കാ ഗാന്ധിക്കും അനക്കമില്ല! മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരോട് യുഡിഎഫ് എംപിമാരുടെ ക്രൂരത

wayanad

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരോട് യുഡിഎഫ് എംപിമാർ കാണിക്കുന്നത് കൊടും ക്രൂരത. പ്രിയങ്കാ ഗാന്ധി അടക്കം ഒരൊറ്റ യുഡിഎഫ് എംപിമാർ പോലും ദുരന്തമേഖലയുടെ പുനരുദ്ധാരണത്തിനായി ഒരു രൂപ പോലും മുടക്കിയില്ല. തങ്ങൾക്ക് വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് വാതോരാതെ പ്രസംഗിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഇരട്ടത്താപ്പ് ആണ് ഇവിടെ കാണാൻ കഴിയുന്നത്. വയനാട് എംപി ഒന്നല്ല രണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ വാക്ക് വെറും വാക്കാണെന്നും ഇതിലൂടെ തെളിയുന്നുണ്ട്.

മുൻ വയനാട് എംപി രാഹുൽ ഗാന്ധി അടക്കം പണം നൽകിയിട്ടില്ലെന്നാണ് വിവരം. ലോക്സഭാ, രാജ്യസഭ നോമിനേറ്റഡ് വിഭാഗത്തിലായി മുപ്പത്തിയൊന്ന് എംപിമാരിൽ പത്ത് പേരാണ് ഫണ്ട് നൽകിയത് എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

അതേസമയം എല്ലാ എൽഡിഎഫ് എംപിമാരും ഫണ്ട് നൽകിയിട്ടുണ്ട്. എൽഡിഎഫ് എംപിമാരിൽ ഡോ. ജോൺ ബ്രിട്ടാസാണ് ഏറ്റവും കൂടുതൽ ഫണ്ട് നൽകിയിരിക്കുന്നത്. ഒരു കോടി രൂപയാണ് അദ്ദേഹം നൽകിയത്. മറ്റ് ആറ് ഇടത് എംപിമാർ 25 ലക്ഷം രൂപ വീതം ആണ് നൽകിയിരിക്കുന്നത്. യുഡിഎഫിൻ്റെ വെറും രണ്ടേ രണ്ട് എംപിമാർ മാത്രമാണ് തുക നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali