ഇനി കണക്കുകൂട്ടലുകളുടെയും പ്രതീക്ഷകളുടെയും മണിക്കൂറുകള്‍; വിധിയെ‍ഴുതാന്‍ തയ്യാറായി ജനങ്ങള്‍

Election 2024

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് തയ്യാറെടുത്തിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

ചേലക്കര മണ്ഡലത്തിലെ പോളിങ് സാമഗികളുടെ വിതരണം ഇന്ന് ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. രണ്ട് മണ്ഡലങ്ങളിലും ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കും.

Also Read : ‘സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള സുരേഷ് ഗോപിയുടെ ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട’; കെയുഡബ്ല്യുജെ

ചേലക്കരയില്‍ സിപിഎമ്മിലെ യു ആര്‍ പ്രദീപ്, കോണ്‍ഗ്രസിലെ രമ്യ ബരിദാസ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. വയനാട്ടില്‍ സിപിഐയിലെ സത്യന്‍ മൊകേരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാനസ്ഥാനാര്‍ത്ഥികള്‍.

വോട്ടെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകിട്ടോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും.

ചേലക്കരയില്‍ 9 പഞ്ചായത്തുകളാണ് ഉള്ളത്. കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍, ദേശമംഗലം. ഇതില്‍ 6 പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ് ആണ്.

അതേസമയം കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. ചന്നപട്ടണ, ഷിഗാവ്, സന്തൂര്‍ മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കുന്നതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News