“എന്നെയും കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു”: വയനാട് ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘു

എന്നെയും കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘു. എൻഡി അപ്പച്ചന് മർദ്ദന മേറ്റപ്പോൾ തടയാൻ ചെന്നപ്പോഴാണ് തന്നെയും മർദ്ദിച്ചതെന്ന് ഒ ആർ രഘു പറഞ്ഞു. കോൺഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തിൽ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മർദനമേറ്റിരുന്നു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ച് നടന്ന യോ​ഗത്തിലാണ് മർ​ദനമേറ്റത്.

ALSO READ – പാലക്കാട് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു

പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിലാണ് ഡി സി സി പ്രസിഡന്റായ എൻ ഡി അപ്പച്ചനെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തിലാണ് തര്‍ക്കമുണ്ടായത്. മുള്ളൻകൊല്ലി ഭാഗത്തെ പ്രധാന കോണ്‍ഗ്രസ് കുടുംബമായ കടുപ്പൻ ഫാമിലിഗ്രൂപ്പാണ് എൻ ഡി അപ്പച്ചനെ മര്‍ദിച്ചതെന്നാണ് വിവരം. നിയമനത്തില്‍ ഇവരെ ഉള്‍പ്പെടുത്തുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രശനങ്ങളുടെ തുടക്കം. ഈ തര്‍ക്കമാണ് എൻ ഡി അപ്പച്ചനെ മര്‍ദിക്കുന്നതിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News