കടലോളം സ്നേഹം… മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് ദുരന്തബാധിതർ

cm pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നന്ദിയറിച്ച് വയനാട് ദുരന്തബാധിതർ. കണ്ണൂർ ധർമ്മടത്തെത്തിയാണ് മുഖ്യമന്ത്രിയെ ദുരന്തബാധിതർ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹത്തിന് വിജയാശംസകളും നേർന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നന്ദി പറയാനാണ് ദുരന്തബാധിതർ എത്തിയത്. സർക്കാർ തങ്ങളെ ചേർത്ത് പിടിച്ചെന്നും തങ്ങള്‍ക്കെല്ലാം നൽകിയെന്നും ദുരന്തബാധിതർ പ്രതികരിച്ചു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ദിവസം മാത്രം ശേഷിക്കേ ഇടതുപക്ഷം വിജയ പ്രതീക്ഷയിലാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിലെ പര്യടനം പൂർത്തിയായി. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുട പര്യടനം നടന്നത്.

ALSO READ: നിയമസഭാ തെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പൊതുയോഗങ്ങളിൽ പങ്കെടുത്തതിനാൽ ധർമ്മടത്തെത്താൻ അല്പം വൈകി എന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഓരോ നാട്ടുകാരും സ്ഥാനാർത്ഥിയായി മാറി തനിക്ക് വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു എന്നും അത് എൽഡിഎഫിനോടുള്ള വിശ്വാസം ആണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News