വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഡിവൈഎഫ്ഐ ജനങ്ങളിൽ നിന്ന് പണം പിരിച്ചിട്ടില്ല എന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ്

v vaseef againsit shafi

വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഡിവൈഎഫ്ഐ ജനങ്ങളുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടില്ലെന്നും വിവിധ ചലഞ്ചുകൾ നടത്തിയാണ് പണം ശേഖരിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മാധ്യമങ്ങളോട് പറഞ്ഞു. വയനാട് പുനരധിവാസത്തിനെന്ന പേരിൽ കോൺഗ്രസ് നടത്തിയ വൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വസീഫിന്റെ പ്രസ്താവന. വിവിധ ചലഞ്ചുകൾ നടത്തി ശേഖരിച്ച പണം തിരുവനന്തപുരം പട്ടത്തുള്ള കനറാ ബാങ്കിൽ അക്കൗണ്ട് എടുത്താണ് നിക്ഷേപിച്ചത് എന്നും വസീഫ് പറഞ്ഞു.

കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം മൂന്ന് കോടി രൂപയ്ക്ക് മുകളിൽ കിട്ടിയിട്ടുണ്ട് എന്നും
ജില്ലയിലെ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി 47 ലക്ഷത്തിപരം രൂപ പിരിച്ചു നൽകിയെന്നും വസീഫ് വ്യകതമാക്കി. 266 പേജ് ഉള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് കൈയിൽ ഉണ്ട് എന്നും വസീഫ് മാധ്യമങ്ങളോട് പറഞ്ഞു. “യൂത്ത് കോൺഗ്രസ് പറയുകയാണ് ഇത്രയും പണം ഡിവൈഎഫ്ഐക്ക് കിട്ടില്ല എന്ന് പ്രചരിപ്പിച്ചു എന്നാൽ ഞങ്ങൾ യൂത്ത് കോൺഗ്രസിനെ പോലെ പണം മുക്കില്ല,” വസീഫ് കൂട്ടിച്ചേർത്തു. എല്ലാ രേഖകളും മാധ്യമങ്ങൾക്ക് തരാൻ തയ്യാറാണെന്നും ഡിവൈഎഫ്ഐക്ക് ഒളിച്ച് വയ്ക്കാൻ ഒന്നുമില്ല എന്നും പലിശ മോഷ്ടിച്ചു എന്ന് പറയുന്നത് വസ്‌തുതാ വിരുദ്ധമാണെന്നും വസീഫ് കൂട്ടിച്ചേർത്തു. ആവശ്യത്തിന് പണം കിട്ടിയപ്പോൾ ആപ്പ് ക്ലോസ് ചെയ്തു എന്ന് പ്രതിപക്ഷ നേതാവ് സതീശൻ നേരത്തെ പറഞ്ഞതാണ് എന്നും വസീഫ് ചൂണ്ടിക്കാട്ടി.

Also read: കുടകിൽ ട്രക്കിങ്ങിനിടയിൽ കാണാതായ ശരണ്യയെ കണ്ടെത്തി

നുണ കൊണ്ട് പുകമറ സൃഷ്‌ടിക്കുന്ന കോൺഗ്രസിനെതിരെ എംഎൻ കാരശ്ശേരിക്ക് പോലും പറയേണ്ട സാഹചര്യം ആണ് ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും, ആക്ഷേപിക്കരുത്…സതീഷന് ആളെ അയച്ച് രേഖകൾ പരിശോധിക്കാം എന്ന് നേരത്തെ പറഞ്ഞതാണ്,” വസീഫ് പറഞ്ഞു. രണ്ട് വർഷത്തിന് ശേഷമാണ് കോൺഗ്രസ് കണക്ക് പുറത്ത് വിട്ടത്. ഭൂമി വാങ്ങാൻ പണം കിട്ടിയിട്ടില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. ഞങ്ങൾ പിരിച്ച നാലിൽ ഒന്ന് പോലും കോൺഗ്രസിന് പിരിക്കാൻ പറ്റിയില്ല.വയനാടിൻ്റെ പേരിൽ പണം പിരിച്ച് മുക്കിയവരെ സൗജന്യ ഗ്യാരണ്ടി എങ്ങനെ ജനങ്ങൾ വിശ്വസിക്കും? തറക്കല്ല് ഇടാൻ കൂട്ടുനിന്ന പ്രിയങ്ക ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം അവശയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News