വയനാട് ഫണ്ട്: കണക്കുകൾ വ്യക്തമാക്കുന്നത് വരെ സതീശനോട് ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് എംവി ജയരാജൻ

mv jayarajan

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പൂർണ്ണമായി വെളിപ്പെടുത്തുന്നതുവരെ പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് എം വി ജയരാജൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടിട്ടോ അണികളെ കൈയേറ്റം ചെയ്തിട്ടോ ഒരു കാര്യവുമില്ലെന്നു വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും പറയുന്നത്തിലെ പൊരുത്തക്കേടിനെപ്പറ്റിയും ജയരാജൻ സംസാരിച്ചു. പിരിച്ച പണം തീർന്നുവെന്നാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും കെസി വേണുഗോപാലും പറയുന്നത്. നേരത്തെ പണമുണ്ടെന്നും വീട് നിർമ്മിക്കുമെന്നുമാണ് സതീശൻ പറഞ്ഞത്.

ഇനിയിപ്പോൾ വീണ്ടും ഫണ്ട് പിരിച്ചിട്ടാണോ കോൺഗ്രസ് വീട് നിർമിക്കുന്നത് എന്ന് ജയരാജൻ ആരാഞ്ഞു. വീട് നിർമ്മിക്കാൻ പണം ഇല്ലാത്തതിനാലല്ലേ പഞ്ചായത്തിൽ നിർമാണത്തിനായി അപേക്ഷ നൽകാതിരുന്നത് എന്നും പിരിച്ച പണം എവിടെയെന്നും ജയരാജൻ ചോദിച്ചുആ പൈസയാണോ വയനാട്ടിലെ നിയമന കോഴ പ്രശ്നം തീർക്കാൻ നൽകിയത് എന്ന് സംശയമുണ്ടെന്നും പണം നൽകിയ ജനങ്ങൾ ബാലറ്റിലൂടെ കോൺഗ്രസിന് മറുപടി കൊടുത്തേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വാഗ്ദാനം വെറും പാഴ്വാക്ക്; 120 ദിവസത്തിനുള്ളിൽ വീട് നൽകുമെന്ന് പറഞ്ഞ് സിദ്ദിഖ്, ഒടുവിൽ ശ്രുതി സർക്കാരിനെ സമീപിച്ചെന്ന് കെ റഫീഖ്

തുടർച്ചയായി കോൺഗ്രസ് ജനങ്ങളിൽ നിന്നും പണം പിരിക്കുകയും അവരെ വഞ്ചിക്കുകയാണ് ചെയ്തുകൊണ്ടിട്ടിരിക്കുന്നത്. പ്രളയകാലത്ത് വീട് നിർമ്മിച്ചു നിൽക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചവരാണ് കോൺഗ്രസുകാർ എന്നും ജയരാജൻ ഓർമ്മിപ്പിച്ചു. ഉഡായിപ്പ് പാർട്ടിയായി കോൺഗ്രസ് മാറിഎന്നും അദ്ദേഹം പരിതപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News