കോൺഗ്രസ് ഫണ്ട് പിരിക്കാനുപയോഗിച്ച ആപ്പ് പ്രവർത്തനരഹിതമായ വിഷയത്തിൽ ഉത്തരംമുട്ടിയ വി ഡി സതീശനോട് കൂടുതൽ ചോദ്യങ്ങളുമായി ഒരു ഫേസ്ബുക്ക് പോസ്റ്റ്. ഫണ്ട് പിരിവിനുള്ള ആപ്പ് കെ പി സി സി ക്ലോസ് ചെയ്തതാണെന്നും അതിനുള്ള മറുപടി കെ പി സി സി പ്രസിഡൻ്റ് പറയുമെന്നും പറഞ്ഞ് വി ഡി സതീശൻ മാധ്യമങ്ങളിൽ നിന്ന് തടിയൂരാൻ ശ്രമം നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് ആപ്പിലൂടെയും കോൺഗ്രസ് നടത്തിയ തട്ടിപ്പിനെ വെളിപ്പെടുത്തുന്ന കൂടുതൽ ചോദ്യങ്ങളുമായി സാങ്കേതിക വിദഗ്ധൻ കൂടിയായ രജിത് രാമചന്ദ്രൻ രംഗത്തെത്തിയത്.
മൊത്തത്തിൽ പിരിച്ചെടുത്ത തുക, ഇതുവരെ ചിലവഴിച്ച തുക, സംഭാവന തന്നവരുടെ ലിസ്റ്റ്, ചിലവഴിച്ച തുകയുടെ വിശദ വിവരങ്ങൾ – ഇത്രയും വിവരങ്ങൾ ആപ്പിൽ ലഭ്യമാക്കും എന്ന് പറഞ്ഞാണ് പിരിവ് നടത്തിയത്. കിട്ടിയ പണം ചിലവഴിച്ചിട്ടില്ലല്ലോ, പിന്നെ എങ്ങനെ ആപ്പ് എങ്ങനെ ക്ലോസ് ചെയ്യുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വീണ്ടും കോൺഗ്രസ് ആപ്പ് തന്നെ ആണ് വിഷയം. അങ്ങനെ വിടാൻ പറ്റില്ലല്ലോ! മണ്ണിനടിയിൽ പോയ മനുഷ്യരുടെ പേര് പറഞ്ഞ് പണം പിരിച്ച് മുക്കി അങ്ങനെ ആരും കേരളത്തിൽ തല ഉയർത്തി നടക്കേണ്ട!!
ഇന്ന് കൈരളിയിലെ മാധ്യമ പ്രവർത്തകൻ പ്രതിപക്ഷ നേതാവിനോട് കോൺഗ്രസ്സിന്റെ ആപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി..
“ആ ആപ്പ് ഞങ്ങൾ ക്ലോസ് ചെയ്തത് ആണല്ലോ” എന്ന് ആണ്.
കണക്കിനെ കുറിച്ച് ചോദിച്ചപ്പോൾ “കെപിസിസി പ്രസിഡണ്ടിനോട് ചോദിക്കണം” എന്നും പറഞ്ഞു.
- മൊത്തത്തിൽ പിരിച്ചെടുത്ത തുക.
- ഇതുവരെ ചിലവഴിച്ച തുക.
- സംഭാവന തന്നവരുടെ ലിസ്റ്റ്.
- ചിലവഴിച്ച തുകയുടെ വിശദ വിവരങ്ങൾ.
ഇത്രയും വിവരങ്ങൾ ആപ്പിൽ ലഭ്യമാക്കും എന്ന് പറഞ്ഞാണ് പിരിവ് നടത്തിയത്.
അപ്പോൾ ആപ്പ് എങ്ങനെ ക്ലോസ് ചെയ്യും?
പണം ചിലവഴിച്ചിട്ടില്ലല്ലോ!!
ഇപ്പോൾ Google Play Store-ലും Apple App Store-ലും കിടക്കുന്ന version കഴിഞ്ഞ ഒക്ടോബറിൽ update ചെയ്തത് ആണ്. ഒക്ടോബർ മുതൽ single screen application ആണ് അത്. അതായത് ഓഗസ്റ്റിൽ തുടങ്ങി, പ്രതിപക്ഷ നേതാവിന്റെ ഭാഷയിൽ ഒക്ടോബറിൽ ക്ലോസ് ചെയ്ത ആപ്പ്. അതായത് ഒക്ടോബറിൽ വീട് പണികൾ കഴിഞ്ഞ് മുഴുവൻ കണക്കും സംഭാവന തന്നവരെ ആപ്പ് വഴി അറിയിച്ചതിന് ശേഷം, ആപ്പ് ക്ലോസ് ചെയ്തു.
അപ്പോൾ നമ്മൾ വീണ്ടും ചോദിക്കുകയാണ്… വീട് എവിടെ?
അങ്ങനെ ഒന്ന് കേരളത്തിൽ ഇല്ലെന്ന് നമുക്ക് അറിയാം. അപ്പോൾ എന്തിന് ആപ്പ് ക്ലോസ് ചെയ്തു?
(ആപ്പ് ഇപ്പോഴും Google Play Store-ലും Apple App Store-ലും കിടപ്പുണ്ട് അത് വേറെ കാര്യം. ഡാറ്റ ഒന്നും ഇല്ല എന്നേ ഉള്ളൂ..)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

