
വയനാട് പുനരധിവാസ ഫണ്ട് തിരിമറി വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്. ഭൂമി ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നും കോണ്‍ഗ്രസ് സ്വന്തമായി ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കുമെന്നും കെ പി സി സി നേതൃത്വം പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കില്ലെന്ന് കെ പി സി സി വ്യക്തമാക്കി. ഫണ്ട് തിരിമറിയില്‍ വ്യക്തമായ ഉത്തരം നല്‍കാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പുതിയ വാദങ്ങള്‍ നിരത്തി.
സര്‍ക്കാരിന്റെ വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ മുഖ്യമന്ത്രിക്കൊപ്പം രക്ഷാധികാരിയാണ് പ്രതിപക്ഷനേതാവും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ വി ഡി സതീശനും പങ്കെടുത്തിരുന്നു. അവിടെയൊന്നും നടത്താത്ത പ്രഖ്യാപനമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്. ഫണ്ട് തിരിമറി വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പുതിയ തന്ത്രമെന്ന കാര്യം വ്യക്തമാണ്. ഭൂമി ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നും കോണ്‍ഗ്രസ് സ്വന്തമായി ഭൂമി കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കുമെന്നുമാണ് കെ പി സി സി നേതൃത്വത്തിന്റെ പുതിയ വിശദീകരണം.
Read Also: ദുരന്ത ബാധിതരുടെ പേരിൽ പോലും തട്ടിപ്പ് നടത്താൻ യൂത്ത് കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ: കെ റഫീഖ്
ഫണ്ട് തിരിമറിയില്‍ വ്യക്തമായ ഉത്തരം നല്‍കാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പുതിയ വാദങ്ങള്‍ നിരത്തി. ഭൂമിക്കായി സര്‍ക്കാരിന് മുന്നില്‍ കാത്തിരുന്നു, ഭൂമി കിട്ടിയില്ല, അതാണ് നിര്‍മാണം വൈകുന്നതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാദം. പണം തിരിമറി നടന്നില്ലെന്ന് തെളിയിക്കാന്‍ അക്കൗണ്ടിലെ രേഖകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കാണിക്കുന്നത്. എന്നാല്‍, പണപ്പിരിവ് പലവഴിക്കു നടന്നു. ബ്ലോക്ക് കമ്മിറ്റികള്‍ നേരിട്ട് ഡി സി സികള്‍ക്ക് നല്‍കി. വിദേശത്തും നിന്നും തുകയെത്തി. നേരിട്ടും പലരില്‍ നിന്നും പണം സ്വീകരിച്ചു. ആ കണക്കുകള്‍ എവിടെയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയര്‍ന്ന ചോദ്യം. ഇതിനും രാഹുലിന് വ്യക്തമായ മറുപടി ഇല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here