
വയനാട് സ്വദേശി ഹേമചന്ദ്രൻ്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന് നടക്കും. ചേരമ്പാടി വനത്തിൽ നിന്ന് കഴിഞ്ഞ കണ്ടെടുത്തിയ ഹേമചന്ദ്രൻ്റെ മൃതദേഹം കോഴിക്കോടെത്തിച്ചു. വിദേശത്ത് കഴിയുന്ന പ്രതികളിൽ ഒരാളായ നൗഷാദിനെ പിടികൂടുവാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും
കുറ്റകൃത്യത്തിനു ശേഷം കുഴിച്ചിട്ട ഹേമചന്ദ്രൻ്റെ മൃതദേഹം തമിഴ്നാട് നീലഗിരി ചേരമ്പാടി വനത്തിലെ ചതുപ്പിൽ നിന്ന് പൊലീസ് ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഇവിടെയുള്ള നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രി 11 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Also Read: തൃശ്ശൂരിൽ നവജാത ശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ
മൃതദേഹം ഒളിപ്പിക്കാനും, കേസന്വേഷണ വഴിതെറ്റിക്കാനും ശ്രമിച്ച സുൽത്താൻ ബത്തേരി സ്വദേശികളായ ജ്യോതിഷ്, രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വനത്തിൽ കുഴിച്ചിട്ടതിലും, സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഡി എൻ എ പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തമിഴ്നാട് ഉദ്യോഗസ്ഥരുടെ കൂടി സാന്നിധ്യത്തിലാണ് അഴുകിയ മൃതദേഹം പുറത്തെടുത്തത്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി.കെ ജിജീഷിന്റെ നേതൃത്വത്തിൽ മൂന്നുമാസം തുടർച്ചയായി നടത്തിയ അന്വേഷത്തിന്റെ ഭാഗമായാണ് പ്രതികൾ പിടിയിലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here