
വയനാട് കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കള്ളാടി മണ്ണിടിച്ചിലിൽ കരാറുകാർക്കുമേൽ പഴിചാരി കൈയൊഴിയാനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രി നടത്തുന്നത്.
കള്ളാടിയിൽ ഉണ്ടായത് പ്രകൃതിദുരന്തം അല്ലെന്നും മനുഷ്യനിർമ്മിതമാണെന്നുമാണ് മന്ത്രി ടി. സിദ്ദിഖും പ്രതികരിച്ചത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണു കൂട്ടിയിട്ടെന്ന് മന്ത്രി പറഞ്ഞു.
also read; കള്ളാടിയിലേത് പ്രകൃതിദുരന്തമല്ല, മനുഷ്യനിർമ്മിതം: ടി. സിദ്ദിഖ്
അതേസമയം, വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക് നയിച്ചത്.
നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

