
വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിലേക്ക് നയിച്ചത്.
നിർമ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നത് ആശങ്ക ഉയർത്തുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണ് കൂട്ടിയിട്ടതും, തുടർച്ചയായി പെയ്ത മഴയും അപകടത്തിലേക്ക് നയിക്കുകയായിരുന്നു.
അതേസമയം, മഴ ശക്തമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാടിൽ ഇന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

