‘നഷ്ടപ്പെട്ട രേഖകൾ നൽകാൻ അദാലത്ത് നടത്തും, റേഷൻ കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിച്ചു തുടങ്ങി’: മന്ത്രി കെ രാജൻ

K RAJAN

സൺ റൈസ് വാലിയിലെ തിരച്ചിലിൽ ശരീര ഭാഗങ്ങളും മുടിയും ലഭിച്ചുവെന്ന് മന്ത്രി കെ രാജൻ. കഡാവർ ഡോഗുകളെ ഹെലികോപ്റ്ററിൽ എത്തിച്ചുള്ള പരിശോധന നാളെയും തുടരും. നഷ്ടപ്പെട്ട രേഖകൾ നൽകാൻ അദാലത്ത് നടത്തുമെന്നും റേഷൻ കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിച്ചു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പിരിവ് ഈ ഘട്ടത്തിൽ നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശിക വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർക്ക് ലഭിച്ച 50 പവൻ സ്വർണ്ണം തിരിച്ചേൽപിച്ചു. തകർന്നു പോയ കെട്ടിങ്ങൾ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ക്യാമ്പുകളിൽ കൗൺസിലിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഈ സമയത്താണോ രാഷ്ട്രീയം കളിക്കുന്നത്?; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ആരെയും തള്ളിക്കളയുകയോ മാറ്റി നിർത്തുകയോ ചെയ്യില്ല. സമഗ്രമായ പുനരധിവാസമാണ് സർക്കാരിൻ്റെ ലക്ഷ്യം. ക്യാമ്പിൽ എത്തിയില്ലെന്ന പേരിൽ അവസരം നിഷേധിക്കില്ല. വാടക വീടുകൾ കണ്ടെത്തി താമസിപ്പിക്കുമെന്നും സർക്കാർ വാടക നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിൻ്റെ കെട്ടിടങ്ങൾ, വാടക വീടുകൾ കണ്ടെത്തി താമസിപ്പിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംഘടനകളും വാടക വീടുകൾ സൗജന്യമായി നൽകണമെന്നറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഭീതിയുണ്ടാക്കേണ്ട കാര്യമില്ല. ഇൻ്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം 9 ന് എത്തും. ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ പഠിക്കാൻ പ്രത്യേക സംഘമെത്തും.

ALSO READ: ‘വയനാട് ദുരന്തം എല്ലാ മനുഷ്യരെയും വേദനിപ്പിച്ചു, സംസ്ഥാന സർക്കാർ എല്ലാവിധ നടപടിയും സ്വീകരിച്ചു’: ഇ പി ജയരാജൻ

മന്ത്രിതല സമിതി പ്രവർത്തനം കുറച്ചു കൂടി കാലം തുടരും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി വന്ന് കാണട്ടെയെന്നും ഇതിൻ്റെ ഗൗരവം മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വയനാട്ടിലേക്ക് പ്രധാനമന്ത്രി വരുന്നത് നല്ല കാര്യമാണെന്നും ഇതിനേക്കാൾ മരണം കുറഞ്ഞ അപകടങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. അവർക്ക് ലഭിച്ച സഹായമെങ്കിലും കേരളത്തിന് ലഭിക്കണം. പ്രധാനമന്ത്രി വരുന്ന കാര്യം സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News