
കള്ളാടിയിൽ ഉണ്ടായത് പ്രകൃതിദുരന്തം അല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും മന്ത്രി ടി. സിദ്ദിഖ്. തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണു കൂട്ടിയിട്ടെന്ന് മന്ത്രി പറഞ്ഞു.
ചികിത്സയിലുള്ള 7 പേരുടെ നില നല്ല നിലയിൽ മുന്നോട്ടു പോകുന്നുവെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു.
നടന്നു പോയവർ അപകടത്തിൽപ്പെട്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എൻ.ഡി.ആർ.എഫ് 30 അംഗസംഘം വയനാട്ടിൽ നിന്നും 30 അംഗസംഘം കോഴിക്കോട് നിന്നും തിരിച്ചു. മുഴുവൻ ഉപകരണങ്ങളും അവിടെ എത്തിക്കാനുള്ള നിർദ്ദേശം കൊടുത്തു. അലേര്‍ട്ടുകളിൽ പിശക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
Also Read: വയനാട് മണ്ണിടിച്ചിൽ; മണ്ണെടുക്കുന്നതിൽ പാളിച്ചകൾ ഉണ്ടായെന്ന് മന്ത്രി ടി സിദ്ദിഖ്
അതേസമയം, മണ്ണിടിച്ചലിൽ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ഏട്ട് പേരെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. ഹിര കുമാർ, ദിലീപ്,സൂരജ് യാദവ്, സഞ്‌ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ് ,കൂപമാൽ,കുഞ്ചു , സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിൽ. ചുളിക്ക ഗവ എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതായാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

