
പടച്ചോൻ എന്താ ഉമ്മ ഇങ്ങനെ? എന്നും ഇത്താത്തമാരേയും ഉപ്പയേയും സ്വപ്നത്തിൽ കൊണ്ടുവന്നാൽ എന്താണ്? പടച്ചോന് എന്തിനാ എന്നോട് ദേഷ്യം. രാവിലെ ഉണർന്നാൽ നൈസ മോളുടെ ഈ ചോദ്യങ്ങൾക്ക് മുന്നിലാണ് പലപ്പോഴും ജസീല പകച്ചുപോകുന്നത്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ഉപ്പയേയും രണ്ട് സഹോദരിമാരെയും നഷ്‌ടമായ നൈസ മോളെ നമ്മളാരും മറന്നുകാണില്ല.
നൈസ മോൾക്ക് അറിയില്ലായിരുന്നു കുത്തിയൊലിച്ചു പോകന്ന ചെളിയിൽ നിന്നും ഉമ്മ വാരിയെടുത്ത് ആരുടെയോ കൈകളിലേക്ക് പിന്നീട് പോകുമ്പോൾ ഉപ്പയും ഇത്താത്തമാരും എല്ലാം തന്നെ വിട്ടു പോയെന്ന് . പലരെയും രക്ഷിച്ച DYFI പ്രവർത്തകൻ ഷാജഹാൻ രണ്ടാമത്തെ പൊട്ടലിലാണ് ഉരുളിനൊപ്പം പോയത്. എല്ലാവരും കൂടെ നിന്നു. ആ ദുഃഖത്തിൽ നിന്നെല്ലാം കുഞ്ഞു ചോദ്യങ്ങളുമായി അവൾ കയറി വരികയാണ് നാടും നാട്ടുകാരും എല്ലാം അവൾക്കിന്ന് ഉപ്പയും രക്ഷിതാക്കളും ആണ്. ഇതൊക്കെ അതിജീവിച്ച് നൈസമോളുടെ ഉമ്മ മുന്നോട്ട് പോകുമ്പോഴും ഒരു ദുഃഖം ജസീലക്ക് ബാക്കിയാവുകയാണ്. ദുരന്തമുഖത്ത് എത്തി നൈസ മോളെ ചേർത്തുപിടിച്ചുഫോട്ടോ വൈറൽ ആക്കിയ പ്രധാനമന്ത്രി തനിക്ക് മാത്രമല്ല നാട്ടുകാർക്കും ഒന്നും ചെയ്തില്ലെന്ന ദുഃഖം.
ആ ദുരന്ത ദിവസത്തെ ജസീല ഇന്നും ഒരു വിങ്ങലോടെയാണ് ഓർത്തെടുക്കുന്നത്.
ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ ഹൃദയ ഭൂമിയിലേക്ക് വാപ്പയ്ക്കും സഹോദരിമാർക്കും പൂക്കളുമായി നൈസമോൾ ഓടിയെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

