വയനാട്ടില്‍ ലോഡ്ജ് ജീവനക്കാരന്‌ ക്രൂരമർദ്ദനം

വയനാട്ടില്‍ ലോഡ്ജ് ജീവനക്കാരന് ക്രൂരമർദ്ദനം. മുറിയെടുക്കുന്നതിന് അഡ്വാൻസ് പണം ചോദിച്ച ലോഡ്ജ് ജീവനക്കാരനാണ് ക്രൂരമർദ്ദനമേറ്റത്. വയനാട്‌ മാനന്തവാടി സന്നിധി ലോഡ്ജ് ജീവനക്കാരൻ രാജനെയാണ് ഒരു കൂട്ടം യുവാക്കൾ മർദ്ദിച്ചത്‌. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം.

Also read:കരുവന്നൂരിനെ സഹായിക്കാന്‍ വേണ്ടി കേരള ബാങ്കിനെ ആരും സമീപിച്ചിട്ടില്ല, ആവശ്യപ്പെട്ടാല്‍ സഹായിക്കും; ഗോപി കോട്ടമുറിക്കല്‍

പുലർച്ചെ മൂന്ന് മണിയോടെ ഒരു കൂട്ടം യുവാക്കൾ സന്നിധി ലോഡ്ജിലേക്ക് എത്തുകയായിരുന്നു. ലോഡ്ജിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്ക് തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. യുവാക്കൾ ജീവനക്കാരനെ കൂട്ടമായി മർദിക്കുകയായിരുന്നു. ജീവനക്കാരന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോഡ്ജ് ജീവനക്കാരന് മാനന്തവാടി ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാക്കൾ ലഹരി ഉപയോഗിച്ചതായി ലോഡ്ജ് ജീവനക്കാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News