
വയനാട് കാട്ടാന ആക്രണത്തിൽ പരുക്കേറ്റയാൾ മരിച്ചു. പുളിമൂട് കുന്ന് ഉന്നതിയിലെ രാജു ആണ് മരിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറെ ആറാമത്തെ മനുഷ്യനാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നത്.
ജനവാസ കേന്ദ്രത്തിൽ എത്തിയാണ് കാട്ടാന ഒരു ജീവൻ കൂടി എടുത്തത്. കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. സൂര്യനെല്ലി സ്വദേശിനി മാരിയമ്മാൾ (36) ആണ് മരിച്ചത്.
മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. ആക്രമണത്തിൽ മകനും പരുക്കേറ്റിരുന്നു. സ്കൂളിൽ പോകാനായി വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് വരുന്നതിനിടെ മാരിയും മകനും കാട്ടാന കൂട്ടത്തിന് മുന്നിൽ പെടുകയായിരുന്നു. ചിന്നക്കനാൽ മേഖലയിലാകെ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്.
Raju, a resident of Pulimoodu Kunnu in Wayanad who was injured in a wild elephant attack, has died.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

