വയനാട് പശുവിന് പുല്ലരിയാൻ പോയ യുവാവിനെ മുതല പിടിച്ചതായി സംശയം

പശുവിന് പുല്ലരിയാൻ പോയ യുവാവിനെ മുതല പിടിച്ചതായി സംശയം. വയനാട്‌ കാരാപ്പുഴ
കുണ്ടുവയൽ പുഴയിലാണ് യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നത്. കാരാപ്പുഴ ഡാമിൽനിന്ന് വെള്ളമൊഴുകുന്ന മുരണി ഭാഗത്താണ്‌ സംഭവം. പുല്ലരിയാൻ പോയ സുരേന്ദ്രൻ എന്ന യുവാവിനെ കാണാനില്ലെന്നും മുതല പിടിച്ചതായി സംശയിക്കുന്നുവെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.

ALSO READ: യുവരാജ് സിങ്ങിന്റെ അമ്മയെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയിൽ

സംഭവത്തെ തുടർന്ന് ഫയർഫോഴ്സ്, എൻ ഡി ആർ എഫ് ടീം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുതല പിടിച്ചതായിരിക്കാം എന്ന സംശയത്തെ തുടർന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടർ താൽക്കാലികമായി അടച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News