വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ്; ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളവര്‍ക്ക് നാളെ കൂടി സമ്മതപത്രം നല്‍കാം

wayanad-rehabilitation-mundakkai-chooralmala

മുണ്ടക്കെ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കുള്ള പുനരധിവാസ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നാളെ കൂടി (മാര്‍ച്ച് 24) സമ്മതപത്രം നല്‍കാം. ടൗണ്‍ഷിപ്പിലേക്ക് 122 ഗുണഭോക്താക്കളാണ് ഇതുവരെ സമ്മതപത്രം നല്‍കിയത്. 107 പേര്‍ വീടിനായും 15 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്.

Read Also: ‘വിദൂര സ്ഥലങ്ങളിലേക്ക് ചികിത്സയ്ക്കായി പോകുന്ന രോഗികളുടെ ബുദ്ധിമുട്ട് കുറയ്ക്കാം’; 7 കോടി മുതൽ മുടക്കിൽ നല്ലൂർനാട് കാൻസർ സെന്ററിൽ സിടി സിമുലേറ്റർ സ്‌കാൻ

രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ചൊവ്വ (മാര്‍ച്ച് 25) മുതല്‍ ടൗണ്‍ഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നല്‍കാം. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട 160 ഗുണഭോക്താക്കള്‍ക്ക് വില്ലേജ് ഓഫീസര്‍ മുഖേന വീടുകളിലെത്തി സമ്മതപത്രത്തിനുള്ള ഫോറം നല്‍കി തുടങ്ങിയതായും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

Read Also: നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകുന്നില്ല; വേനല്‍ മഴ കനത്തതോടെ കോട്ടയത്തെ നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍

ടൗണ്‍ഷിപ്പില്‍ വീട് വേണോ സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News