കണക്കുകൾ വ്യക്തമാണ്; വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്ത് വിട്ട് സിപിഐഎം

cpim wayanad

വയനാട് ദുരന്തബാധിതർക്കായി കേന്ദ്ര കമ്മിറ്റി സമാഹരിച്ച തുകയുടെ പൂർണമായ കണക്ക് പുറത്ത് വിട്ട് സിപിഐഎം. സമാഹരിച്ച തുക ഘട്ടംഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഈ നിധിയിലേക്കുള്ള സംഭാവനകൾ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിലെ അക്കൗണ്ട് നമ്പറായ 07621000432853 വഴിയാണ് സമാഹരിച്ചത്. സമാഹരിച്ച തുക 2025 മാർച്ച് 21-ന് 92 ലക്ഷം രൂപയും മെയ് 26-ന് 99,000 രൂപയും കൈമാറുകയായിരുന്നു.

കൂടാതെ പാർട്ടിയുടെ തന്നെ അനുബന്ധ സംഘടനകൾ സമാഹരിച്ച തുകയും ദുരുതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു. അഖിലേന്ത്യ കിസാൻ സഭയും കേരള കർഷക സംഘവും ചേർന്ന് 1 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിലെത്തി കൈമാറിയിരുന്നു. സിപിഐഎം എല്ലായിപ്പോഴും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പാലിക്കാറുണ്ട്, അതിന് സുപ്രീം കോടതി പോലും പ്രശംസ രേഖപ്പെടുത്തിയിട്ടുണ്ട്.

Also read : വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങി; 2011-16 യു.ഡി.എഫ് ഭരണം വികസന മുരടിപ്പിന്റെ കാലമെന്ന് വിമർശനം

എന്നാൽ ഈ വിഷയത്തിൽ ഇപ്പോഴും തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന പ്രതിപക്ഷം അവരുടെ കണക്കുകളുടെ കാര്യത്തിൽ തുടരുന്ന പുകമറയിൽ ഇപ്പോഴും സത്യാവസ്ഥ പുറത്ത് വിടാൻ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News