
കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമെന്ന് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ്. കൂടുതൽ വിവര ശേഖരണത്തിനായി മാറ്റി വെക്കുകയാണ് ഉണ്ടായിട്ടുള്ളത്. വ്യാജ വാർത്തകളിൽ വഞ്ചിതരാവരുതെന്നും ലിൻ്റോ ജോസഫ് പറഞ്ഞു.
Also read: പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പർ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
” വയനാട് തുരങ്കപാതയ്ക്ക് അനുമതിയില്ല” എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന വാർത്തയാണിത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി പദ്ധതിക്ക് അനുമതി നൽകിയില്ല എന്നതായിരുന്നു വാർത്തയുടെ രത്നചുരുക്കം. ചില വലതുപക്ഷ മാധ്യമ ചാനലുകളും വാർത്ത ഏറ്റെടുത്തു. എന്നാൽ ഈ മാസം നാലാം തീയതി ചേർന്ന കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെ മിനിറ്റ്സിനെ ആധാരമാക്കി പുറത്തുവന്ന വാർത്ത തീർത്തും തെറ്റാണെന്നും, കൂടുതൽ വിവരശേഖരണത്തിനായി മാറ്റിവെക്കുകയാണ് ഉണ്ടായതെന്നും വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും ലിൻ്റോ ജോസഫ് എം എൽ എ പറഞ്ഞു.
സംസ്ഥാന പരിസ്ഥിതി കമ്മിറ്റിയും നേരത്തെ ഇത്തരത്തിൽ ഉള്ള നടപടികൾക്ക് ശേഷമാണ് പദ്ധതിയ്ക്ക് അനുമതി നൽകിയത്. അധിക വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെയും അനുമതി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ലിൻ്റോ ജോസഫ് എം എൽ എ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

