
കോഴിക്കോട് – വയനാട് ജില്ലകളുടെ സ്വപ്‌ന പദ്ധതിയായ തുരങ്ക പാത യാഥാർത്ഥ്യമാകുന്നു. അന്തിമ അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തു. വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കാമെന്ന് ശുപാർശ. അന്തിമ ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു.
Also read: റാഗിംങ്ങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച് സ്ഥാപിക്കും
ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാർത്ഥ്യത്തിലേയ്ക്ക് അടുക്കുകയാണ്. മറിപ്പുഴയിൽ നിന്ന് മീനാക്ഷി ബ്രിഡ്ജിലേക്ക്. 8.173 കിലോമീറ്റർ ദൂരം. 2134 കോടി രൂപ നിർമ്മാണ ചെലവ്. പരിസ്ഥിതി ലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാകും നിർമ്മാണം. ഇതാണ് ശുപാർശയുടെ കാതൽ. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂഷ്മസ്‌കെയിൽ മാപ്പിംഗ് തുടർച്ചയായി നടത്തുകയും നിരീക്ഷിക്കുകയും ചെയ്യും. സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തതോടെ നിർമ്മാണ പ്രവർത്തനങ്ങളിലേയ്ക്ക് കടക്കാമെന്ന് എം എൽ എ ലിൻ്റോ ജോസഫ് വ്യക്തമാക്കി.
അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കും. വംശനാശ ഭീഷണി നേരിടുന്ന 'ബാണാസുര ചിലപ്പൻ' പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തും. ഇരവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിലാകും നിർമ്മാണം. ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കണമെന്ന നിബന്ധനയും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. തുരങ്ക പാതയുടെ അന്തിമ അനുമതി ഉത്തരവ് ഉടൻ ഇറങ്ങും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

