
വയനാട് ചെമ്പ്രയില്‍ തേയില തോട്ടത്തിന് സമീപം ഒരാള്‍ മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ ആണെന്ന് കരുതുന്നതായും ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കുങ്കശ ആനകളെ സ്ഥലത്ത് എത്തിക്കും. ഡോ അരുണ്‍ സക്കറിയയും സംഘവും ഉടന്‍ സ്ഥലത്ത് എത്തും. മരണപ്പെട്ട ആളുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ മന്ത്രി ദുഃഖം രേഖപ്പെടുത്തി.
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയില്‍ അറുമുഖന്‍ (65) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് അറുമുഖന്‍. മേപ്പാടി പൂളക്കുന്ന് ഉന്നതിയ്ക്ക് സമീപം താമസിക്കുന്ന അറുമുഖനെ രാത്രി മേപ്പാടിയില്‍ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക് പോകുംവഴിയാണ് കാട്ടാന്‍ ആക്രമിച്ചത്.
ALSO READ: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പഴയ കിണർ കണ്ടെത്തി
വ്യാഴം രാത്രി എട്ടോടെയാണ് സംഭവം. വീട്ടിലേക്ക് പോകുംവഴി തേയില തോട്ടത്തിനുള്ളിലെ നടപാതയില്‍വച്ചാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്. സ്ഥിരം വീട്ടില്‍ എത്തുന്ന സമയമായിട്ടും അറുമുഖനെ കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനങ്ങള്‍ സ്ഥിരമായി വഴി നടക്കുന്ന പാതയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here