
മുണ്ടക്കൈ-ചൂരമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം വലിയ അഴിമതി നടത്തിയെന്ന ആരോപണവുമായി സിപിഐഎം. കോൺഗ്രസ് ദുരന്ത ബാധിതരെ വിറ്റു ജീവിക്കുന്നവരാണ് എന്നും അവർ മരണത്തിന്റെ വിൽപ്പനക്കാർ ആണെന്നും വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. ദുരിതബാധിതർക്കായി പിരിച്ച പണം അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുകയാണ്.
ദുരന്തബാധിതർക്കായി വീട് നിർമ്മിക്കാൻ അഞ്ച് കോടി രൂപ നൽകിയാണ് ഭൂമി വാങ്ങിയതെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രഖ്യാപനം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതാണ് വിവാദത്തിന് കാരണമായത്.
ഭൂമി ഇടപാടിന്റെ ആധാരത്തിൽ 3.21 കോടി രൂപ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു. ദുരന്തബാധിതരെ വിറ്റ് ജീവിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും, ദുരിതാശ്വാസത്തിനായി സമാഹരിച്ച ഫണ്ട് അവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐസി ബാലകൃഷ്ണൻ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തതിനെ തുടർന്ന് പണം ചോദിച്ചെത്തിയവരുമായി തിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടി ഭയന്ന് പ്രത്യേക ‘ഡീൽ’ ഉണ്ടാക്കിയെന്നും, ഈ പണവും ദുരന്തബാധിതരുടെ ഫണ്ടിൽ നിന്നാണ് എടുത്തതെന്നും റഫീഖ് പറഞ്ഞു. “മോഷ്ടിച്ച തുകയിൽ നിന്ന് വീണ്ടും മോഷ്ടിക്കുന്ന സ്ഥിതിയാണ് കോൺഗ്രസിന്റേത്” എന്ന് അദ്ദേഹം പരിഹസിച്ചു. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

