
ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾ ഇന്ന് എസ്എസ്എൽസി പരീക്ഷ പൂർത്തിയാക്കും. അവരെ നെഞ്ചോട് ചേർത്തു പിടിച്ചാണ് സർക്കാരും അധ്യാപകരും പരീക്ഷ എഴുതാൻ പ്രാപ്തരാക്കിയത്. രാപ്പകലില്ലാത്ത അദ്ധ്യായനം ആയിരുന്നു കൂടെ നിന്നുകൊണ്ട് അധ്യാപകർ നടത്തിയത്.
നഷ്ടപ്പെട്ട പാഠഭാഗങ്ങൾ അവർ സമ്മർദം ചെലുത്താതെ കുട്ടി കുട്ടികളെ പഠിപ്പിച്ചു പരീക്ഷ എളുപ്പമായിരുന്നു എന്ന് ആത്മവിശ്വാസത്തിലാണ് കുട്ടികൾ. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ 500 ൽ അധികം വിദ്യാർത്ഥികൾക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്കൂളില്ലാതെ ആയത്. കൂടെ ഉണ്ടായിരുന്ന പലരും ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായിട്ടും അവർ പിടിച്ചുനിന്നു.
അതേസമയം വയനാട് ദുരന്തത്തിൽ കുട്ടികൾക്ക് ആശ്വാസ നടപടിയുമായി സർക്കാർ. മേപ്പാടി പഞ്ചായത്തിലെ 250 കുട്ടികൾക്ക് ലാപ്ടോപ്പ് തുക അനുവദിച്ചു. 1,07,02,500 രൂപയാണ് സർക്കാർ അനുവദിച്ചത്. ഒരു ലാപ്ടോപ്പിന് 42,810 രൂപ ചെലവഴിക്കും. ദുരന്ത നിവാരണ വിഭാഗമാണ് തുക അനുവദിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

