
അടുക്കളയില്‍ പാചകം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് സവാള അരിയുമ്പോള്‍ കണ്ണ് നിറയുന്നത്. സവാള എത്ര കഴുകിയിട്ട് അരിഞ്ഞാലും കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ പ്രശ്‌നത്തിനുള്ള ഒരു പരിഹാരമാണ് ഇനി പറയാന്‍ പോകുന്നത്.
ഇനി ഉള്ളി അരിയുന്നതിനു മുമ്പ് കട്ടിങ് ബോര്‍ഡില്‍ അല്പം വിനാഗിരി തടവികൊടുത്താല്‍ മാത്രം മതി. അല്ലെങ്കില്‍ അരിയേണ്ട സവാള തൊലി കളഞ്ഞ് ഫ്രിഡ്ജില്‍ 30 മിനുറ്റ് വെക്കുകയോ അല്ലെങ്കില്‍ ഫ്രീസറില്‍ 10 മിനുറ്റ് അടച്ചുവെക്കുകയോ ചെയ്താലും മതി.
Also Read : ടോയ്‌ലറ്റിലെ ക്ലോസറ്റ് ഇനി ഉരച്ചുരച്ച് കഴുകണ്ട ! ഈ രണ്ട് ഐറ്റമുണ്ടെങ്കില്‍ ഞൊടിയിടയില്‍ വെട്ടിത്തിളങ്ങും
അരിയുമ്പോള്‍ വേരടങ്ങിയ ഭാഗം മുറിച്ചുമാറ്റിയാല്‍ കണ്ണ് പുകച്ചിലില്‍ നിന്നും രക്ഷപ്പെടാം. തൊലി കളഞ്ഞ സവാള കുറച്ചുസമയം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നതും കണ്ണ് നിറയാതിരിക്കാന്‍ സഹായിക്കും.
ഉള്ളി മുറിക്കുമ്പോള്‍ അകത്തെ പാളികളില്‍ നിന്നും അലിനാസസ് എന്ന എന്‍സൈം പുറത്തു വരും. അത് അമിനോ ആസിഡ് സള്‍ഫോക്‌സൈഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന രാസപദാര്‍ത്ഥം അന്തരീക്ഷ വായുവില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന രാസപദാര്‍ത്ഥമാണ് കണ്ണിനു നീറ്റല്‍ ഉണ്ടാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



