
നടിയെ ആക്രമിച്ച കേസിൽ തുടർ നിയമ പോരാട്ടത്തിന് ഡബ്ല്യു സി സി. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അക്രമത്തിനിരയായ നടി ഹൈക്കോടതിയിൽ ഉടൻ അപ്പീൽ സമർപ്പിക്കുമെന്ന് ഡബ്ല്യു സി സി അറിയിച്ചു. നിയമ പോരാട്ടത്തിനായുള്ള ധനസമാഹരണത്തിനായി അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചതായും സംഘടന അറിയിച്ചു.
സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ നേതൃത്വത്തിലാണ് പുതിയ നിയമ പോരാട്ടത്തിന് വഴി തുറക്കുന്നത്. ദിലീപ് ഉൾപ്പെടെ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട പ്രതികളെ വെറുതെ വിട്ടതിനെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകും. സർക്കാർ ഇതിനകം സമർപ്പിച്ച അപ്പീലിന് പുറമെയാണ് ഇത്. ഒപ്പം പീഡന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് ചോർന്നതിനെതിരെയും നിയമ പോരാട്ടം തുടരും. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഒരു റിട്ട പെറ്റീഷൻ ഉടൻ ഫയൽ ചെയ്യും.
Also read: ലീഗിൽ അതൃപ്തി; ‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ’: പി കെ കുഞ്ഞാലിക്കുട്ടി
നിയമ പോരാട്ടത്തിന് ആവശ്യമായ ധനസമാഹരണത്തിനായി ട്രസ്റ്റ് രൂപീകരിച്ചതായും ഡബ്ല്യു സി സി അറിയിച്ചു. അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ് എന്ന പേരിലാണ് ധനസമാഹരണം നടത്തുക. അതിജീവിതയ്ക്ക് ഒപ്പം നിന്ന പൊതുസമൂഹം ട്രസ്റ്റിലേക്ക് സംഭാവനകൾ നൽകണമെന്ന് ഡബ്ലിയു സി സി അഭ്യർത്ഥിച്ചു. കേസിന്റെ നടത്തിപ്പിനായി മാത്രമേ ഈ പണം വിനിയോഗിക്കു. അതിജീവിതയുടെ നിർദ്ദേശപ്രകാരം മാത്രമേ ഈ അക്കൗണ്ട് ഉപയോഗിക്കുമെന്നും ഡബ്ലിയു സി സി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

