‘സന്ദീപ് വാര്യരെ കാസർഗോഡിന് വേണ്ട, കെപിസിസി നേതൃത്വത്തെ അറിയിച്ചട്ടുണ്ട്’; അതൃപ്തി പരസ്യമാക്കി ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ

pk faisal dcc kasaragod

സന്ദീപ് വാര്യരെ കാസർഗോഡിന് വേണ്ടെന്നും കെ പി സി സി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കാസർഗോഡ് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ. സന്ദീപിനെതിരായ അതൃപ്തി കെ പി സി സി നേതൃത്വത്തെ അറിയിച്ചു. തൃക്കരിപ്പൂർ ജില്ലയിലെ മുതിർന്ന നേതാവ് വരണമെന്നാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. നാളെ അടിയന്തരമായി ഡി സി സി യോഗം ചേരുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർഗോഡ് തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യറെ മത്സരിപ്പിക്കാൻ ധാരണയായതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. തവനൂർ, പാലക്കാട്, ഒറ്റപ്പാലം മണ്ഡലങ്ങളിൽ നേരത്തെ സന്ദീപിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിരുന്നു.

ALSO READ: ‘ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് ഇടതുപക്ഷത്തിന് ആവശ്യമില്ല’; രാജ്യസഭയിൽ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

എന്നാൽ പാലക്കാട് രമേഷ് പിഷാരടിയെയും ഒറ്റപ്പാലത്ത് പി കെ ശശിയെയും തവനൂരിൽ വി എസ് ജോയിയെയും പരിഗണിച്ചതോടെ തൃക്കരിപ്പൂർ മണ്ഡ‍ലത്തിലേക്ക് സന്ദീപ് വാര്യരുടെ പേര് പരിഗണിക്കുകയായിരുന്നു. കോൺഗ്രസ് ക‍ഴിഞ്ഞ ദിവസം 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News