‘ചാത്തന്നൂരിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അവസരം വേണം’; സേവ് കോണ്‍ഗ്രസിൻ്റെ പേരിൽ പോസ്റ്ററുകള്‍

ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അവസരം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്ത്. മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് കൈപ്പത്തി ചിഹ്നം ഇല്ലെങ്കിൽ പകരം സംവിധാനം വരുമെന്ന് മൂവർണ്ണ പട ഭീഷണി മുഴക്കി പോസ്റ്ററുകൾ പതിപ്പിച്ചു.

സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനപ്രതിനിധികൾ അടക്കമുള്ളവർ ബ്ലോക്ക് കമ്മിറ്റിയിൽ കൂട്ടരാജി ഭീഷണി മുഴക്കിയിട്ടുണ്ട്. യു ഡി എഫ്, ഫോർവേർഡ് ബ്ലോക്കിന് ചാത്തന്നൂർ സീറ്റ് നൽകിയത് കോൺഗ്രസ് – ബി ജെ പി ഡീലിന്റെ ഭാഗമാണെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം.

ALSO READ: പാചകവാതക വിതരണം: ഗാർഹിക ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിൽ തർക്കം മുറുകുകയാണ്. സ്ഥാനാർഥി നിർണയത്തിലെ വിയോജിപ്പ് മൂലം വിവിധ സ്ഥലങ്ങളിൽ പോസ്റ്റർ ഉയർന്നിട്ടുണ്ട്. ഇന്ന് കെ എസ് ശബരീനാഥനെതിരെയും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News