വി 20 സെമിനാറിൽ ഇന്ന് നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി

വി 20 സെമിനാറിൽ ഇന്ന് നടത്താനിരുന്ന പരിപാടികൾ റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടത് കൊണ്ടാണ് പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചത്. സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിലെ സെമിനാര്‍ കഴിഞ്ഞ ദിവസമാണ് ദില്ലി പൊലീസ് തടഞ്ഞത് . ജി ട്വന്റി ക്ക് എതിരായി വീ 20 എന്ന പരിപാടി നടക്കുന്നതിനെതിരെയായിരുന്നു നടപടി. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ അകത്തേക്കും പുറത്തുള്ളവരെ അകത്തേക്കും കടത്തിവിടാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് സുര്‍ജിത് ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും, പങ്കെടുക്കാനെത്തിയവരോട് പൊലീസ് പ്രകോപനപരമായി പെരുമാറുകയും ചെയ്‌തിരുന്നു.

ALSO READ: അഡ്വക്കേറ്റ് ആക്ട് ലംഘനം; മാത്യു കുഴല്‍നാടനോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News