“സമാധാനമായി പ്രതിഷേധിച്ച ഞങ്ങളെ പൊലീസ് വലിച്ചിഴച്ചു”: സാക്ഷി മാലിക്

ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ പ്രകോപനങ്ങളൊന്നുമില്ലാതെ പ്രതിഷേധക്കാരെ ദില്ലി പൊലീസ് വലിച്ചി‍ഴച്ചെന്ന് സാക്ഷി മാലിക്. പ്രതിഷേധക്കാര്‍   കലാപവുമുണ്ടാക്കുകയോ പൊതുമുതല്‍  നശിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നാല്‍  ഈ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് താരങ്ങൾക്കെതിരെ കേസെടുത്തതെന്നും സാക്ഷി മാലിക് പറഞ്ഞു.

ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങൾക്കെതിരെ കലാപശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ദില്ലി പൊലീസ് കേസെടുത്തത്.

ALSO READ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് യുവതി

താരങ്ങളുടെ വാഹനം ജന്തര്‍മന്തറിലേക്ക് തിരിയാന്‍ പൊലീസ് അനുവദിച്ചില്ലെന്നും കേസെടുത്തത് കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും ജന്തര്‍ മന്തറിലെത്തി സമരം തുടരുമെന്നും സാക്ഷി മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഗുസ്തിതാരങ്ങള്‍ കേരള ഹൗസില്‍ എടുത്തിരുന്ന മുറികള്‍ ഒഴിഞ്ഞു. ഗുസ്തി താരങ്ങളുടെ പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News