അഴിമതി എന്ന വിപത്തിനെ ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രി

Pinarayi Vijayan

അഴിമതിയെ ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി തുടച്ചു നീക്കാനും, തടയുന്നതിനുമായി കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതി മുക്തം കാമ്പയിൽ ശക്തമായും കാര്യക്ഷമമായും നടക്കുന്നുവെന്നും അഴിമതിയുടെ ഉറവിടം കണ്ടെത്തി അത് തുടച്ചു നീക്കനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി തടയുന്നതിനും തുടച്ചുനീക്കുന്നതിനുമായി സർക്കാർ സ്വീകരിച്ച നടപടികളെ പറ്റിയും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ജനുവരി മുതൽ മാർച്ച്‌ വരെ അഴിമതി നടത്തിയ 35 ഉദ്യോഗസ്ഥരെ പിടികൂടിയെന്നും അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി അതീവ ഗൗരവം ഉള്ളതാണെന്നും. വിജിലൻസ് പ്രവർത്തനങ്ങളിൽ കൂടുതൽ പ്രഫഷണലിസം കൊണ്ടുവരാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര പൊതുമേഖല സ്ഥാപങ്ങളിലെ ഉദ്യോഗസ്ഥരെ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി

‘700 ഓളം കൈക്കൂലി വാങ്ങുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അഴിമതി തടയുന്നതിനായി കേന്ദ്ര നിയമ നിർവഹണ ഏജൻസികളുമായി ഏകോപനം നടത്തുന്നുണ്ട്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതി കൂടി കണക്കിലെടുത്ത് കർശന നടപടികൾ സ്വീകരിക്കും. അഴിമതിക്ക് അവസരം നൽകാതെ ഉന്മൂലനം ചെയ്യും. അതിനുവേണ്ടി ആഭ്യന്തര അന്വേഷണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും. ഇതിനാവശ്യമായ പരിശീലനം വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്’. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News