“സൂര്യവംശി കളിക്കുമ്പോൾ ആളുകൾ അഭിഷേക് ശർമ്മയെ മറക്കും,” പ്രശംസയുമായി മുൻ പാകിസ്ഥാൻ താരം

Most Google Indian Player

ഐപിഎൽ ക്രിക്കറ്റിൽ പുതിയ സെൻസേഷൻ ആയി മാറുകയാണ് യുവ താരം വൈഭവ് സൂര്യവംശി . അദ്ദേഹത്തിന്റെ അതിവേഗ ബാറ്റിംഗ് പ്രകടനത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും വലിയ പ്രശംസ ലഭിക്കുകയാണ്.പ്രത്യേകിച്ച് പാകിസ്താൻ ക്രിക്കറ്റ് ആരാധകരും ചില മുൻ താരങ്ങളും വൈഭവിന്റെ ആക്രമണ ശൈലിയെ അത്ഭുതത്തോടെ കാണുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സൂര്യവംശി ഉടൻ തന്നെ അഭിഷേക് ശർമ്മയെ മറികടക്കുമെന്ന് മുൻ പാകിസ്ഥാനി പേസർ തൻവീർ അഹമ്മദ് വിശ്വസിക്കുന്നു. “സൂര്യവംശി ഇന്ത്യയ്ക്കായി കളിക്കുമ്പോൾ ആളുകൾ അഭിഷേക് ശർമ്മയെ മറക്കും. ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ, അഭിഷേക് സൂര്യവംശിയുടെ അടുത്തുപോലും എത്തില്ല. ആളുകൾ അഭിഷേകിനെ ശ്രദ്ധിക്കില്ല. എല്ലാവരും സൂര്യവംശിയെ നോക്കും. നിങ്ങളുടെ ടിവി സ്‌ക്രീനിൽ, നിങ്ങൾ അഭിഷേകിനെ ശ്രദ്ധിക്കില്ല,” തൻവീർ ഒരു ടിവി ഷോയിൽ പറഞ്ഞു.

Also Read: വൈഭവ് സൂര്യവംശി മുംബൈയിലേക്കോ? താരത്തിന്റെ കൂടുമാറ്റ വാർത്തകൾ ചൂടുപിടിക്കുന്നു

നിലവിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ തുടങ്ങിയ മികച്ച ബാറ്റർമാർ ഇന്ത്യയ്ക്ക് ഓപ്പണിങ് റോളിൽ ഉണ്ട്. എന്നാൽ നിലവിലെ സൂര്യവംശിയുടെ മാരക പ്രകടനം കണക്കാക്കുമ്പോൾ പതിനഞ്ചുകാരൻ ഇന്ത്യക്കായി അരങ്ങേറുന്ന നാൾ വിദൂരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News