നഷ്ടമായ ചൂരൽമലയെ പഴയ പോലെ തിരിച്ചുപിടിക്കും: മന്ത്രി കെ രാജൻ

K Rajan

അഭിമാനകരമായ നിമിഷം ആണ് ഇത്. മരിച്ചവരെ തിരിച്ചു കൊണ്ട് വരാൻ കഴിയില്ല എന്നാൽ ബാക്കി ഉള്ള നഷ്ടങ്ങൾ എല്ലാം നമുക്ക് തിരിച്ചു നൽകാൻ കഴിയുമെന്ന് ഉറപ്പ് നൽകുന്നു. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായുള്ള കൽപ്പറ്റയിലെ ടൗൺഷിപ്പിൻ്റെ നിർമ്മാണോദ്ഘാടനം വേദിയിൽ മന്ത്രി കെ രാജൻ പറഞ്ഞു.

പുതിയ നാട് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ടൗൺഷിപ്പ് എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം യഥാർത്ഥ്യമാക്കാൻ ആണ് ശ്രമം. വേഗത്തിൽ വീടോ പണമോ കൊടുത്ത് പോവുക അല്ല, ഒരുമിച്ചു ദുരിത ബാധിതരെ ചേർത്ത് നിർത്താൻ ആണ് സർക്കാർ തയ്യാറായതെന്നും മന്ത്രി പറഞ്ഞു.

Also Read: അതിജീവനത്തിന്റെ മഹാമാതൃക; മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

നഷ്ടമായ ചൂരൽമലയെ നമ്മൾ ഉപേക്ഷിക്കില്ല. പഴയ പോലെ അവിടം നമ്മൾ തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നരക്കോടി ജനതയുടെ പ്രതീക്ഷയാണ് ഈ സർക്കാർ. വയനാട്ടിലെ ദുരന്തബാധിതനായ അവസാനത്തെ മനുഷ്യനെയും പുനരധിവസിപ്പിക്കും. ടൗൺഷിപ്പ് എന്ന സ്വപ്നം അത് നമ്മൾ ഒന്നിച്ചു മുന്നോട്ട് കൊണ്ട് പോവുകയാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News